ഹുസൈന്‍ രണ്ടത്താണിയെ കണ്ണൂരിലേക്ക് സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുമോ.?

കണ്ണൂര്‍: ന്യൂനപക്ഷവോട്ടിന്റെ ബലത്തില്‍ മലബാറിലെ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മുസ്ലീം ലീഗിനും കോണ്‍ഗ്രസിനും കനത്തതിരിച്ചടി നല്‍കാനുളള സി. പി. എം തന്ത്രത്തിന് ബലമേറുന്നു.

Muslim Leagueമലബാറിലെ മുസ്ലീംങ്ങളും ഇടതുപക്ഷവും എന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടത്തിയ ന്യൂനപക്ഷ സെമിനാര്‍തിരഞ്ഞെടുപ്പു ഗോദയിലേക്ക് ഇറങ്ങാനുളള പാര്‍ട്ടിയുടെ ഊര്‍ജ്ജത്തിന് ശക്തി പകര്‍ന്നിരിക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇതുശക്തമായ പ്രതികരണമുണ്ടാക്കുമെന്നാണ് സി. പി. എം പ്രതീക്ഷിക്കുന്നത്. കണ്ണൂരില്‍ രണ്ടാംവട്ടം മത്സരത്തിനിറങ്ങുന്ന കെ.സുധാകരനെ തറപററിക്കാന്‍ സി. പി. എം മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിയോഗിക്കുമെന്ന അഭ്യൂഹത്തിന് ഇതോടെ വ്യക്തത വന്നിരിക്കുകയാണ്. ഡി.വൈ. എഫ്. ഐ നേതാവ് എ. എന്‍ ഷംസീറിനു ഇക്കുറി നറുക്കുവീണേക്കുമെന്നാണ് സൂചന.

നേരത്തെ എസ്.എഫ്. ഐ അഖിലേന്ത്യാപ്രസിഡന്റ് കെ.ശിവദാസന്റെ പേരാണ് പറഞ്ഞുകേട്ടിരുന്നതെങ്കിലും ശിവദാസിനെക്കാള്‍ സാധ്യത ഷംസീറിനാണെന്നാണ് നേതാക്കളില്‍ ഒരുവിഭാഗത്തിന്റെ നിലപാട്. മാത്രമല്ല ജില്ലയില്‍ നിന്നുളള പി.ബി അംഗങ്ങളുടെ പിന്തുണയും ഷംസീറിനാണ്. ഇതുമറികടന്നുകൊണ്ട് മറെറാരുസ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഔദ്യോഗികവിഭാഗത്തിന്റെ പ്രഭവകേന്ദ്രമായ കണ്ണൂരിലെ പാര്‍ട്ടിക്ക് അസാധ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മുസ്ലീം സംരക്ഷണം ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ നേതാക്കള്‍ ലീഗിനും ഇതര മുസ്ലീം സംഘടനകള്‍ക്കുമെതിരെ ആഞ്ഞടിച്ചത്. ഷംസീറിനെതിരെ അണികള്‍ക്കിടയില്‍ എതിര്‍വികാരമുയരുകയാണെങ്കില്‍ ഹുസൈന്‍ രണ്ടത്താണിയെ കണ്ണൂരിലേക്ക് സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരാനുളളരഹസ്യ ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈവിഷയത്തില്‍ തിരഞ്ഞെടുപ്പ് അടുത്താല്‍ മാത്രമെ തീരുമാനമുണ്ടാകുകയുളളൂവെന്നാണ് സൂചന.
Congress

സി. പി. എമ്മിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ഒരുക്കങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയ സെമിനാറില്‍ ഒരുക്കിയത്. സ്ത്രീകള്‍ക്ക് നമസ്‌കരിക്കാ നും അംഗശുദ്ധി വരുത്താനും പ്രത്യേകം സജ്ജമാക്കിയ ഹാള്‍, വേദിയുടെ ഇരുവശങ്ങളിലും തൊപ്പി ധരിച്ച കുട്ടികളുടെ ദഫ്മുട്ടിന്റെ ചിത്രം, വേദിയില്‍ ഭൂരിഭാഗവും മുസ്‌ലിം പേരുകള്‍, മുഴങ്ങിക്കേട്ടത് ആയത്തുകളും ഹദീസുകളും, ചര്‍ച്ചകളില്‍ഉയര്‍ന്നത് മുസ്‌ലിംകളുടെ ആവലാതികള്‍, ആദരിക്കപ്പെട്ടവരില്‍ ഏറെയും മുസ്‌ലിംകള്‍, സമ്മേളനനഗരിയില്‍ നിറഞ്ഞത് തൊപ്പി ധരിച്ചവരും പര്‍ദ്ദയിട്ടവരും മാത്രം. സാമ്പാറിനും ഊണിനും പകരം ചിക്കന്‍ ബിരിയാണി, എല്ലാററിനും പുറമെ പ്രഭാഷണം നടത്തവെ ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ മൗനം പാലിച്ച് പ്രസംഗപീഠത്തിനരികില്‍നി സി.പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. മലബാറിലെ മുസ്‌ലിംകളും ഇടതുപക്ഷവും എ പേരിലുളള ഹുസൈന്‍ രണ്ടത്താണിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി സി.പി.എം. നിയന്ത്രണത്തിലുള്ള 18 മുസ്‌ലിം ഫോറങ്ങളുടെ സംയുക്തസമിതി ജവഹര്‍ സ്‌റ്റേഡിയത്തി. സംഘടിപ്പിച്ച സെമിനാര്‍ അടിമുടി കൗതുകം നിറഞ്ഞതായിരുന്നു.. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്‌ലിം വോട്ടുകള്‍ നേടുക എന്നതിനപ്പുറം ബഹുമുഖ പദ്ധതികളാണ് സി.പി.എം. ഇതുവഴി ലക്ഷ്യമിടുന്നതെന്നു വ്യക്തമാക്കുന്നതായിരുന്നു പിണറായിയുടെ പ്രസംഗം.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ മുസ്‌ലിം പോരാളികളുടെ ആശയത്തെ കമ്മ്യൂണിസ്റ്റ് ആശയവുമായി ബന്ധിപ്പിക്കാനും സംസ്ഥാനസെക്രട്ടറി ശ്രമിച്ചു. പരിപാടിയില്‍പങ്കെടുത്ത ഹുസൈന്‍ രണ്ടത്താണിയാവട്ടെ 'അസ്സലാമു അലൈക്കും, ലാല്‍സലാം' എന്നിങ്ങനെ അഭിസംബോധനയോടെയാണ് പ്രസംഗം തുടങ്ങിയത്.

മാപ്പിളചരിത്രവും പടപ്പാട്ടുകളും ആയത്തുകളും ഹദീസുകളും ഇടതടവില്ലാതെ രണ്ടത്താണിയും ടി കെ ഹംസയും പ്രയോഗിച്ചു. കാലങ്ങളായി ഇടതു സര്‍ക്കാരുകള്‍ മുസ്‌ലിംകള്‍ക്കു വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ അക്കമിട്ടു നിരത്താന്‍ സി.പി.എം. നേതാക്കള്‍ മ.സരിക്കുകയായിരുന്നു. പരിപാടിക്ക് എത്തിയവര്‍ക്കു നല്‍കിയ ഫോറത്തില്‍ പേരും വിലാസവും മാത്രമല്ല പൂരിപ്പിക്കേണ്ടത്. സെമിനാറിനെയും പ്രസംഗത്തെയും കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനും നിര്‍ദേശങ്ങള്‍ എഴുതാനും കോളമുണ്ടായിരുന്നു.

Keywords: Kerala, Kannur, Muslim League, SFI, CPM, UDF, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post