കണ്ണൂര്‍: റോഡുതര്‍ക്കത്തിന്റെ പേരില്‍ പാര്‍ട്ടി ഗ്രാമത്തില്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയ വികലാംഗനായ വൃദ്ധന്റെ വീട് സി.പി.എം പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തതായി പരാതി. മക്രേരി കിലാലൂരിലെ മൈനിക്കോവില്‍ നാരായണന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി എൈക്കപ്രത്ത് ബിജു, സുനി എന്നിവരുടെ നേതൃത്വത്തില്‍ എറിഞ്ഞുതകര്‍ത്തുവെന്നാണ് പരാതി. അക്രമത്തില്‍ ചക്കരക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
നേരത്തെ റോഡുതര്‍ക്കത്തിന്റെ പേരില്‍ നാരായണന്റെ വീട്ടുകിണററില്‍ സി. പി. എം പ്രവര്‍ത്തകര്‍ മണ്ണെണ്ണകലക്കിയതായി പരാതിയുണ്ടായിരുന്നു. റോഡുവികസനവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുകൊടുത്ത തര്‍ക്കമാണ് അക്രമത്തിന് കാരണം. ആവശ്യത്തിന് സ്ഥലംവിട്ടുകൊടുത്തിട്ടും അതുപോരെന്ന് പറഞ്ഞ് നാരായണന്റെയു സഹോദരങ്ങളുടെയും സ്ഥലം അതിക്രമിച്ചു കയറി കൂട്ടിയെടുത്തുവെന്നാണ് പരാതി.
ഇതു സംബന്ധിച്ച് കോടതിയില്‍ സി. പി. എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി വികലാംഗനായ നാരായണന്റെ കുടുംബത്തിനെ കിലാലൂര്‍ പ്രദേശത്ത് ഊരുവിലക്കിയിരിക്കുകയാണ്. നാരായണന്റെ സഹോദരി പുത്രന്റെ ഗൃഹനിര്‍മ്മാണവും പലവട്ടം തടസപ്പെടുത്തി. ഒരു പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് ഊരുവിലക്ക്.
അക്രമസമയത്ത് നാരായണനും ഭാര്യയും മകളും മാത്രമെ വീട്ടിലുണ്ടായിരുന്നു. ഇതിനു മുന്നിലായി രണ്ടംഗ സംഘം വീട്ടില്‍ വന്നു അക്രമഭീഷണിമുഴക്കിയതായും പരാതിയുണ്ട്. മാസങ്ങള്‍ക്കു മുമ്പ് കണ്ണൂരില്‍ നടന്ന വനിതാകമ്മിഷന്‍ സിററിംഗില്‍ നാരായണന്റെ ഭാര്യ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് സി. പി. എം എടക്കാട് ഏരിയാ നേതാവ് ടി. പി രവീന്ദ്രന്‍, ഐ.പി വേലായുധന്‍ എന്നിവര്‍ ഇവര്‍ക്കു നേരെ യാതൊരു അക്രമവും ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനു വിപരീതമായാണ് വീണ്ടും അക്രമം നടന്നത്. സി. പി. എം അക്രമവും ഊരുവിലക്കും ഭയന്ന് കഴിയുകയാണ് നാരായണനും കുടുംബവും.

Keywords: Kerala, Kannur, CPM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment