കണ്ണൂര്‍: പട്ടിക ജാതിക്കാരനായ വൃദ്ധന്റെ വീട് ബ്ളേഡ് മാഫിയ തട്ടിയെടുത്തതായി പരാതി. മുഴപ്പിലങ്ങാട് ആശ്രയയിലെ എം.ബാലകൃഷ്ണനാണ് ഇതു സംബന്ധിച്ച സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ നിയമസഭാകമ്മിറ്റിക്ക് പരാതി നല്‍കിയത്.
വീടു പണയം വെച്ച് കുററിപ്രത്ത് കെ.വി രാഗേഷ് എന്നയാളില്‍ നിന്നും 2.5ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം പലിശസഹിതം തിരിച്ചുകൊടുക്കാന്‍ താമസിച്ചപ്പോള്‍ ബാലകൃഷ്ണനെയും കുടുംബത്തെയും രാഗേഷ് വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് പുറത്താക്കി ആറരലക്ഷത്തിനു സ്വന്തം പേരില്‍ റജിസ്ട്രര്‍ ചെയ്തു. ഈ തുക മറ്റൊരു ബ്ളേഡുകാരനായ എളയാവൂരിലെ കൂട്ടേരിശശിയില് നിന്നും വായ്പവാങ്ങി തിരിച്ചുകൊടുത്തു.
1.75ലക്ഷം പലിശകൊടുത്തിട്ടും ശശിയും തന്നെയും കുടുംബത്തെയും വീട്ടില്‍ നിന്നും പുറത്താക്കി വീടു സ്വന്തം പേരിലാക്കി. പിന്നീട് കൊടുക്കാനുളള തുക മുഴുവനും ശരിയാക്കി പണയപ്പെടുത്തിയ വീട് തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ശശി തടയുകയാണെന്നാണ് ബാലകൃഷ്ണന്റെ പരാതി. അസുഖബാധിതനായ താന്‍ ഇപ്പോള്‍ വാടകവീട്ടിലാണ് കഴിയുന്നതെന്നും ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്നും ബാലകൃഷ്ണന് പരാതിയില്‍ ആവശ്യപ്പെട്ടു.

Keywords: Kerala, Kannur, Blade mafia, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment