മയ്യില്‍: ഗതാഗതം തടസപ്പെടുത്തികൊണ്ട് പോലീസ് സ്റ്റേഷന് മാര്‍ച്ചു നടത്തുകയും അക്രമഭീഷണിമുഴക്കുകയും ചെയ്തതിന് ജില്ലാ പ്രസിഡന്റ് ബിജു കണ്ടക്കൈ ഉള്‍പ്പെടെ 250ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ മയ്യില്‍ പോലീസ് കേസെടുത്തു.
കെ.വി സുമേഷ്, ബൈജു കണ്ണാടിപ്പറമ്പ, ശ്രീജിത്ത് കോട്ടയാടന്, സജീവ, കരിങ്കല്‍കുഴിയിലെ നിധീഷ്, വിപിന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍പ്രകാരം പോലീസ് കേസെടുത്തത്.
ബുധനാഴ്ച്ച ഉച്ചയ്ക്കാണ് കുററ്യാട്ടൂര് പഴശിയിലെ ഷിജിത്തിന്റെ മരണത്തിന് കാരണക്കാരനായ എസ്.ഐ. സുരേന്ദ്രന് കല്യാടനെതിരെ നടപടിയാവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ പോലീസ് സ്റ്റേഷന്‍മാര്‍ച്ച് നടത്തിയത്. സി.പി.എം. ഏരിയാ സെക്രട്ടറി ടി.കെ. ഗോവിന്ദന് ഉദ്ഘാടനം ചെയ്തു.
Keywords: Police Station March, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment