പനോരമ വിഭാഗത്തിലേക്ക് 'ബിഹൈന്‍ഡ് ദ മിസ്റ്റ്' തിരഞ്ഞെടുക്കപ്പെട്ടു

കണ്ണൂര്‍: ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ പനോരമ വിഭാഗത്തിലേക്ക് ബാബു കാമ്പ്രത്തിന്റെ പുതിയ ചിത്രം 'ബിഹൈന്‍ഡ് ദ മിസ്റ്റ്' തിരഞ്ഞെടുക്കപ്പെട്ടു. പയ്യന്നൂര്‍ സ്വദേശിയായ ബാബുവിന്റെ ഈ ചിത്രം പനോരമയുടെ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സാമൂഹിക പ്രസക്തിയുള്ള മികച്ച നോണ്‍ ഫീച്ചര്‍ ഫിലിമിനുള്ള കഴിഞ്ഞ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. മൂന്നാറിന്റെ കാണാപ്പുറങ്ങള്‍ അനാവരണം ചെയ്യുന്ന ഈ ചിത്രം ഡിസംബറില്‍ ദല്‍ഹിയില്‍ നടക്കുന്ന പ്രശസ്തമായ വാതാവരണ്‍ ചലച്ചിത്രമേളയിലേക്കും തെരഞ്ഞെക്കപ്പെട്ടിട്ടുണ്ട്.

ബാബുവിന്റെ മൂന്നാമത്തെ ഹ്രസ്വചിത്രമാണിത്. ആദ്യ ചിത്രമായ കാനം: ലൈഫ് സ്‌റ്റോറി ഓഫ് എ മിഡ്‌ലാന്റ് ഹില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നേടിയിരുന്നു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും വാതാവരണ്‍ ചലച്ചിത്രോല്‍സവ പുരസ്‌കാരവും ഈ ചിത്രത്തിന് ലഭിച്ചു.
Cinema

രണ്ടാമത്തെ ചിത്രമായ കൈപ്പാട് 2010ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള വസുധ പുരസ്‌കാരം നേടി. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ടെലിവിഷന്‍ പുരസ്‌കാരവും പ്രതിരോധ സിനിമയ്ക്കുള്ള ജോണ്‍ ഏബ്രഹാം അവാര്‍ഡും ഈ ചിത്രം സ്വന്തമാക്കി. എല്‍.ഐ.സി തളിപ്പറമ്പ് ഓഫീസില്‍ അസി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി പ്രവര്‍ത്തിക്കുകയാണ് ബാബു.
Keywords: Kerala, Kannur, Cinema, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post