കണ്ണൂര്‍: പൊതുസ്ഥലത്ത് മാലിന്യം തളളുകയും നികുതി വെട്ടിക്കുകയും ചെയ്യുന്ന വ്യാപാരികള്‍ക്ക് സെസ് ചുമത്തണമെന്ന് എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു. കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി സംഘടിപ്പിച്ച ശുചീകരണ തൊഴിലാളികള്‍ക്കുളള അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം വ്യാപാരികളെ നിയന്ത്രിക്കാന്‍ നേതാവായ നസറുദ്ദീന് ധൈര്യമുണ്ടോ..
സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനോ, തോല്‍പ്പിക്കാനോയല്ല വ്യാപാരികളെ നേര്‍വഴിക്കു നടത്താനാണ് നസറുദ്ദീന്‍ ശ്രമിക്കേണ്ടത്. നസറുദ്ദീനെന്ന ഒറ്റയാള്‍ മനസുവച്ചാല്‍ കേരളത്തിലെ എല്ലാ നഗരങ്ങളും വൃത്തിയാകും. കേരളത്തില്‍ അനുദിനമുണ്ടാകുന്ന മാലിന്യത്തില്‍ ഭൂരിഭാഗവുംവ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുളളതാണ്. പുറത്തുവിടുന്ന മാലിന്യങ്ങളുടെ അളവനുസരിച്ച് വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ സെസ് നികുതി ചുമത്തണം.
വികസിതരാജ്യങ്ങളില്‍ വികസിത രാജ്യങ്ങളില്‍ മലിനജലത്തിനുവരെ മീറ്റര്‍വച്ച് നികുതി ഈടാക്കുന്നുണ്ട്. കേരളത്തിലെ 15ലക്ഷം വ്യാപാരികളില്‍ രണ്ടേകാല്‍ലക്ഷം പേര്‍മാത്രമെ കഴിഞ്ഞവര്‍ഷം വില്‍പന നികുതിയടച്ചിട്ടുളളൂ.
26,000കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ നി
കുതി. കേരളത്തിലെ വ്യാപാരികളില്‍ പകുതിപേരെങ്കിലും നികുതി അടച്ചാല്‍ ഒരു ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുക. നഗരത്തിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പോലും കാശില്ലാത്ത ഖജനാവില്‍ അത്രയും തുകയെത്തിയാല്‍ നാടിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിയും. റോഡുവികസനത്തിന് 45മീറ്റര്‍ വേണമെന്ന് പറഞ്ഞതിനാല്‍ എനിക്കു വോട്ടുചെയ്യില്ലെന്നാണ് നസറുദ്ദീന്‍ പറയുന്നത്. മാലിന്യത്തിനു നികുതി ഏര്‍പ്പെടുത്തണമെന്നു പറയുന്നതിന്റെ പേരില്‍ എന്നെ ശരിപ്പെടുത്തുമെന്ന ഭയമുണ്ടെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment