കളഞ്ഞുകിട്ടിയ പണവും വിലപ്പെട്ട രേഖകളും തിരിച്ചു നല്‍കി അബ്ദുല്‍ വഹാബ് മാതൃകയായി

മയ്യില്‍: റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ പണവും വിലപ്പെട്ട രേഖകളും തിരിച്ചു നല്‍കിയ നാഷണല്‍ ലീഗ് നാറാത്ത് പഞ്ചായത്ത് സെക്രട്ടറി കെ.ടി അബ്ദുല്‍ വഹാബ് മാതൃകയായി. വ്യാഴാഴ്ച രാവിലെ ബൈക്കില്‍ സഞ്ചരിക്കവെ കയരളം ആറാം മൈലില്‍ വച്ചാണ് 14,470 രൂപയും മറ്റു നിരവധി രേഖകളുമടങ്ങിയ പേഴ്‌സ് അബ്ദുല്‍ വഹാബിന് കളഞ്ഞുകിട്ടിയത്.

ഉടന്‍ മയ്യില്‍ പൊലീസ് സ്‌റ്റേഷനിലെത്തി പേഴ്‌സ് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഉടമ തളിപ്പറമ്പിലെ മരുന്ന് വ്യാപാരിയായ എം.ജി വിനോദിന് പൊലീസ് സാന്നിദ്ധ്യത്തില്‍ പേഴ്‌സ് കൈമാറി. നേരത്തെ രണ്ടുതവണ കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണുകള്‍ പൊലീസില്‍ ഏല്‍പ്പിച്ചുവഹാബ് മാതൃകയായിരുന്നു.
cash

Keywords: Kerala, Kannur, MAYYIL, K.T Abdul Wahab, Cash, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post