V.Rajesh Mohan |
രണ്ടുവര്‍ഷംമുമ്പ് നടന്ന സംസ്ഥാന സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ശാസ്ത്രമേളയിലാണ് പ്ലസ്ടൂ അധ്യാപകര്‍ക്കുളള ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ ബേബി മെഷീനെന്നു പേരിട്ട ഇലക് ട്രോണിക് മെഷീന്‍ മമ്പറം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടൂ അധ്യാപകനായ രാജേഷ് മോഹന്‍ അവതരിപ്പിച്ചത്.
ബേബി മെഷീന്‍ വഴി വോട്ടര്‍മാര്‍ക്കു ഏതുബൂത്തില്‍നിന്നും വോട്ടുചെയ്യാം. ഇതിനു പുറമെ നിഷേധവോട്ടും രേഖപ്പെടുത്താം. ഈ മെഷീന്‍വഴി സ്ഥാനാര്‍ത്ഥിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടും, സ്ഥാനാര്‍ത്ഥിക്കല്ലാതെ പാര്‍ട്ടിക്ക് മാത്രം ലഭിച്ച വോട്ടും സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും ഒരുപോലെ ഇഷ്ടപ്പെട്ടു ചെയ്യുന്ന വോട്ടും നിഷേധവോട്ടും എളുപ്പത്തില്‍ മനസിലാക്കാം. ഇതുരാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കും. നല്ല സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കാനും ജനങ്ങള്‍ക്കു വേണ്ടി മികച്ച പ്രകടനം നടത്താനും ഇവരെ പ്രേരിപ്പിക്കുമെന്ന് ബേബി മെഷീന്‍ രൂപകല്‍പന ചെയ്ത ധര്‍മ്മടം വടേര കോമ്പൗണ്ടില്‍ താമസിക്കുന്ന രാജേഷ് മോഹന്‍ പറയുന്നു.
Keywords: Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment