കേരളപൊലീസ് പിടികൂടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയെ കുവൈറ്റ് പൊലീസ് അറസ്റ്റു ചെയ്തു

തലശേരി: ഇന്റര്‍പോളിന്റെ സഹായത്തോടെ കേരളപൊലീസ് പിടികൂടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയെ മലയാളികളുടെ പരാതിയെ തുടര്‍ന്ന് കുവൈറ്റ് പൊലീസ് അറസ്റ്റു ചെയ്തു. പ്രണയാഭ്യര്‍ത്ഥന നിരസിച്ച ചിറക്കര സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എരഞ്ഞോളി മോറക്കുന്നിലെ ചെറിയ പറമ്പത്ത് മുഹമ്മദ് അഫ്‌സലിനെയാണ് കുവൈറ്റ് പൊലീസ് പിടികൂടിയത്. തലശേരി ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനിയായ ചിറക്കരയിലെ ഷഫ്‌നയെ പട്ടാപ്പകല്‍ വീട്ടുമുറ്റത്തു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഫ്‌സല്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
Arrest

2004 ജനുവരി 23നാണ് കേസിനാസ്പദമായ സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിരോധമാണ് കോളേജ് വിട്ടു വീട്ടിലെത്തിയ ഷഫ്‌നയെ വീട്ടുമുറ്റത്തിട്ട് കൊലപ്പെടുത്താനിടയാക്കിയത്. ദേഹമാസകലം വെട്ടെറ്റ ഷഫ്‌ന സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി ബാംഗ്‌ളൂരിലേക്ക് മുങ്ങിയ പ്രതി താജ് പാഷാഖാന്‍ എന്ന പേരില്‍ വ്യാജ പാസ് പോര്‍ട്ട് സംഘടിപ്പിച്ച് കുവൈറ്റിലേക്ക് കടക്കുകയായിരുന്നു. 2009 സെപ്തംബര്‍ 14മുതല്‍ പൊലീസ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കുകയും ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.

പ്രതി വിദേശത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തലശേരിപൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കുവൈറ്റ് പൊലീസ് അറസ്റ്റു ചെയ്യുന്നത്. തലശേരി സി. ഐ വിശ്വംഭരന്‍നായര്‍, ഡി.ജി.പിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗമായ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുലാല്‍ എന്നിവരാണ് കുവൈറ്റ് മലയാളികളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞത്. കുവൈറ്റ് പൊലീസിന്റെ കസ്റ്റഡിയിലുളള പ്രതിയെ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: Kerala, Kannur, arrest, Kuwait, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post