കണ്ണൂര്‍: ദക്ഷിണാഫ്രിക്കയില്‍ ജോലിതട്ടിപ്പിനിരയായ 620 മലയാളികളെ നാട്ടിലെത്തിക്കാനുളള നടപടികള്‍ തുടങ്ങി. ജോഹന്നാസ്ബര്ഗിലുളള സൈബര്‍ ആര്‍ക്ക് പെട്രോളിയം കമ്പനിയിലേക്ക് ജോലിക്കു കൊണ്ടുപോയ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സി.കെ വിജേഷിനെ 25ന് നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ ഒട്ടേറെപേര്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. മൊറാഴപാളിയത്ത് വളപ്പ് സ്വദേശികളായ നിരവധിയാളുകളാണ് തട്ടിപ്പിനിരയായി ദക്ഷിണാഫ്രിക്കയില്‍ നരകയാതന അനുഭവിക്കുന്നത്. ഇവരെ ദക്ഷിണാഫ്രിക്കയില്‍ നിന്നുംമോചിപ്പിക്കണമെന്ന് കെ. സുധാകരന് എം.പി കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ ജോലിതട്ടിപ്പിനിരയായി കഴിയുന്ന 18പേര് ഞായറാഴ്ച രാവിലെ ജാഹന്നാസ് ബര്‍ഗില്‍ നിന്നും കേരളത്തിലെത്തിയിട്ടുണ്ട്. ഇവര്‍ക്കു വേണ്ട യാത്രാചിലവും ഭക്ഷണവും താമസസൗകര്യവും നല്‍കുന്നത് ഇന്ത്യന്‍ എംബസിയാണ്.
കുവൈത്തില്‍ എക്സ്ട്രാ ആര്‍ക്ക് വെല്‍ഡറായി ജോലിനോക്കവെ ലീവില്‍ നാട്ടിലെത്തിയപ്പോഴാണ് അറബ് ട്രേഡ് ലിങ്കിന്റെ പത്രപരസ്യം കണ്ട് വിജേഷ് അവരുമായി ബന്ധപ്പെട്ടത്. കഴിഞ്ഞ മൂന്നുമാസമായി ഒരു പൈസപോലും ശമ്പളം നല്‍കാതെയും മോശപ്പെട്ട അന്തരീക്ഷത്തില്‍ ജീവിക്കേണ്ടി വരികയും ചെയ്ത മലയാളികളായ ഇവര്‍ നാട്ടില്‍ ഫോണ്‍ ചെയ്തു വിവരങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ കേന്ദ്രമന്ത്രി വയലാര്രവിക്കു നിവേദനം നല്‍കിയത്.
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment