'ഓഹരി നല്‍കുന്നതിലുണ്ടായ വിവാദമാണ് വിമാനത്താവളപദ്ധതിയില്‍ നിന്നും തന്നെ പുറകോട്ടടിപ്പിച്ചത്'

കണ്ണൂര്‍: ഓഹരി നല്‍കുന്നതിലുണ്ടായ വിവാദമാണ് കണ്ണൂര്‍ വിമാനത്താവളപദ്ധതിയില്‍ നിന്നും തന്നെ പുറകോട്ടടിപ്പിച്ചതെന്നു പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി പറഞ്ഞു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പതു ശതമാനത്തിലധികം ഓഹരി നല്‍കില്ലെന്ന ഇടതുസര്‍ക്കാരിന്റെ തീരുമാനമാണ് വൈമനസ്യത്തിനു കാരണം. സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയാല്‍ പങ്കാളിത്തം ഉറപ്പാക്കാനാവും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുമ്പോള്‍ അതിനൊരു നേതൃത്വം വേണം.
chaimber, Kannur

ലീലാ കൃഷ്ണന്‍ നായര്‍ വലിയ ഓഹരി ആവശ്യപ്പെട്ടപ്പോള്‍ വലിയ വിവാദമുണ്ടാക്കുകയായിരുന്നു. രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും അതീതമായ കൂട്ടായ്മയുണ്ടായാലെ വികസനം സാധ്യമാവുകയുള്ളൂ. ഇതിനു പുറമെ നിയമപരമായ പിന്തുണ കൂടി വേണം. യുവസംരംഭകരെ ആകര്‍ഷിക്കാന്‍ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിനു കീഴില്‍ പദ്ധതികളുണ്ട്. മൂല്യവത്തായ പദ്ധതികളെ പരിഗണിക്കും. ഐ.ടി. മേഖലയില്‍ മികച്ച നേട്ടമാണ് ഇന്ത്യയ്ക്കുള്ളത്.

ഐ.ടി, ഹോസ്പിറ്റല്‍ മേഖലകളിലെ നേട്ടം നാടിനും നാട്ടുകാര്‍ക്കും ഉപകാരപ്രദമാവുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിന്റെ സമഗ്രവികസനം സംബന്ധിച്ച രൂപരേഖ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ കൈമാറി. ചേംബര്‍ പ്രസിഡന്റ് വിനോദ് നാരായണന്‍, വൈസ് പ്രസിഡന്റ് സി. ജയചന്ദ്രന്‍, സെക്രട്ടറി സി. വി ദീപക് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post