മകനെ കാണാനില്ല: രക്ഷിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിതാവ് മരിച്ചു

Kannur, Kerala, Kozhikode, Missing, Vipin, HDFC Bank, Police, Indira Nagar, Kannur Vartha, Latest News, Malayalam News, National News
തലശ്ശേരി: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കോഴിക്കോട് ശാഖാ മാനേജരായ യുവാവിനെ കാണാതായതില്‍ മനം നൊന്ത് ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ഒരുങ്ങിയ മാതാപിതാക്കളില്‍ പിതാവ് മരണത്തിന് കീഴടങ്ങി. പാട്യം തോങ്ങാറ്റ ചൈത്രം വീട്ടില്‍ ആര്‍ ദാമോദരന്‍ (70) ആണ് മരണമടഞ്ഞത്. ഇദ്ദേഹത്തിനൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യ സാവിത്രിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഇരുവരെയും കിടപ്പു മുറിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. വീടിന്റെ പുറകുവശത്തെ വാതില്‍ തുറന്നു കിടന്നിരുന്നതിനാല്‍ ഇവരെ ഈ നിലയില്‍ അയല്‍ക്കാര്‍ കണ്ടെത്തുകയായിരുന്നു. ഇരുവരേയും നാട്ടുകാര്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും ദാമോദരന്‍ മരണമടഞ്ഞിരുന്നു.

ഇവരുടെ ഏകമകനായ വിപിനെ കാണാതായതിലുള്ള മനോ വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുള്ള ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ജൂലായ് 30 ന് വീട്ടില്‍ നിന്നും പുറത്തുപോയ വിപിന്‍ തിരിച്ചു വന്നിട്ടില്ലെന്ന് കാണിച്ച് ഇവര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. മകന്റെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

കോഴിക്കോട് ബ്രാഞ്ചിലെ മാനേജരായ വിപിനെ മറ്റൊരു ബ്രാഞ്ചിലേക്ക് അടുത്തിടെ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരേ വിപിന്‍ ഹെഡ്ഓഫീസില്‍ പരാതിയും നല്‍കിയിരുന്നു. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് ബ്രാഞ്ച് തന്നെയാണ് തനിക്ക് സൗകര്യമെന്നും ഇയാള്‍ അറിയിച്ചിരുന്നെങ്കിലും അപേക്ഷ പരിഗണിക്കപ്പെടാതെ പോയതിന് പിന്നാലെയാണ് വിപിനെ കാണാതായത്.

Keywords: Kannur, Kerala, Kozhikode, Missing, Vipin, HDFC Bank, Police, Indira Nagar, Kannur Vartha, Latest News, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post