ദ്വാപരയുഗ സ്മരണകളുണര്‍ത്തി ശ്രീകൃഷ്ണ ജയന്തി

കണ്ണൂര്‍: ദ്വാപരയുഗ സ്മരണകളുണര്‍ത്തി നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച വിപുലമായ പരിപാടികളോടെ നാടെങ്ങും ശോഭായാത്രകള്‍ നടന്നു. നിശ്ചല ദൃശ്യങ്ങളും സാംസ്‌കാരിക സമ്മേളനങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ജനപഥങ്ങളെ ഭകതി സാന്ദ്രമാക്കി. ജില്ലയില്‍ അമ്പതോളം മഹാശോഭായാത്രകളും മുന്നൂറോളം ശോഭായാത്രകളും നടന്നു. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ശോഭായാത്രകള്‍ക്ക് നേതൃത്വം നല്‍കും. സമാപനച്ചടങ്ങുകള്‍ക്ക് ശേഷം പായസദാനം പ്രസാദ വിതരണം എന്നിവയുമുണ്ടായി.
Sree-Krishna, Kannur

കണ്ണൂര്‍ നഗരത്തില്‍ നടന്ന ശോഭായാത്ര എസ്. എന്‍. പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് നഗര പ്രദക്ഷിണം നടത്തി മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ സമാപിച്ചു. നാറാത്ത്, ചേലേരി, പുല്ലൂപ്പി, മയ്യില്‍, ചിറക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടന്നു. ചക്കരക്കല്ല് താലൂക്കില്‍ കടമ്പൂര്‍, മുണ്ടേരി, ചേലോറ എന്നിവിടങ്ങളില്‍ ശോഭായാത്‌റകള്‍ നടന്നു. അഞ്ചരക്കണ്ടിയില്‍ നിന്നാരംഭിച്ച ശോഭായാത്ര കാമേത്ത് കഞ്ഞിപ്പുര മുത്തപ്പന്‍ ക്ഷേത്‌റത്തില്‍ നിന്നാരംഭിച്ച് അഞ്ചരക്കണ്ടി അരയാല്‍കീഴ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ സമാപിച്ചു.

മട്ടന്നൂര്‍: നടുവനാട് കൊട്ടിയൂര്‍ ഞാലില്‍ ഭഗവതിക്കാവില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര നടുവനാട് സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച ശോഭായാത്‌റ നെടിയാഞ്ഞിരം മുത്തപ്പന്‍ ക്ഷേത്രം പ്രദകഷിണം ചെയ്ത് മഹാശോഭാ യാത്‌റയായി കുറുവന്തേരി ശ്രീമഹാദേവ കേഷത്രത്തില്‍ സമാപിച്ചു. കീഴല്ലൂരില്‍ മേലത്ത് കോവില്‍ നിന്ന് ആരംഭിച്ച് വളയാല്‍ മുത്തപ്പന്‍ ക്ഷേത്രം പ്രദിക്ഷണം ചെയ്ത് കീഴല്ലൂര്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ സമാപിച്ചു.

ഇരിട്ടി: പടിക്കച്ചാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭയാത്രയും ഉളിയില്‍ കാക്കടവത്ത് മുച്ചിലോട്ട് കാവില്‍ നിന്നും ആരംഭിച്ച ശോഭാ യാത്ര ഉളിയില്‍ പാലത്തിന് സമീപം സംഗമിച്ച് പടിക്കച്ചാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്‌റത്തില്‍ സമാപിച്ചു.

പേരാവൂര്‍: പേരാവൂര്‍തെരു, കുനിത്തല, തിരുവോണപ്പുറം, ബേക്കളം, തെറ്റുവഴി, പെരുമ്പുന്ന, മുരിങ്ങോടി, തൊണ്ടിയില്‍, പുതുശ്ശേരി എന്നീ പ്രദേശങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്‌റകള്‍ കുനിത്തല മുക്കില്‍ സംഗമിച്ച് പേരാവൂര്‍ ശ്‌റീകൃഷ്ണകേഷത്‌റത്തില്‍ സമാപിച്ചു.

കൊട്ടിയൂര്‍ അമ്പായത്തോട്, കണ്ടപ്പനം, മന്ദംചേരി, കൊട്ടിയൂര്‍കേഷത്രം ശോഭായാത്രകളും ചപ്പമല, പന്യാമല, ചുങ്കക്കുന്ന്, പാലുകാച്ചി ശോഭായാത്രകളും നീണ്ടുനോക്കിയില്‍ സംഗമിച്ച് കൊട്ടിയൂര്‍ ക്ഷേത്‌റത്തില്‍ സമാപിച്ചു. കാക്കയങ്ങാട്, നെടുംപൊയില്‍, തോലമ്പ്‌റ, വെളളര്‍വെളളി, മണത്തണ, കേളകം തുടങ്ങിയ സ്ഥലങ്ങളിലും ശോഭായാത്‌റകള്‍ നടന്നു.

കൂത്തുപറമ്പ്: കൂത്തുപറമ്പ്, കോളയാട്, ചിറ്റാരിപ്പറമ്പ്, കരേറ്റ, മമ്പറം, പാനുണ്ട, തുടങ്ങിയ സ്ഥലങ്ങളില്‍ ശോഭായാത്‌റ നടന്നു. പാനൂര്‍ താലൂക്കില്‍ പാലക്കൂല്‍ യു.പി.സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച ശോഭായാത്‌റയും മുത്താറിപ്പീടികയില്‍ നിന്നാരംഭിക്കുന്ന ശോഭായാത്‌റയും പാനൂര്‍ ജംഗ്ഷനില്‍ സംഗമിച്ച് പാനൂര്‍ ബസ് സ്റ്റാന്റില്‍ സമാപിച്ചു. പൊയിലൂര്‍ കല്ലിക്കണ്ടി ശ്രീകൃഷ്ണ കേഷത്ര പരിസരത്ത് നിന്ന് ആരംഭിക്കുന്ന ശോഭായാത്‌റ തൂവക്കുന്ന് വഴി പൊയിലൂര്‍ ശ്രീനാരായണഗുരു മഠത്തില്‍ സമാപിക്കും. മാഹി ന്യൂമാഹി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ശോഭായാത്ര മാഹി വളവില്‍ ശ്‌റീകൂര്‍മ്പ ഭഗവതി ക്ഷേത്‌റത്തില്‍ സമാപിച്ചു.

തലശ്ശേരി: തലശ്ശേരി ഇടത്തിലമ്പലം ചിറമ്മല്‍ ഗുരുകുലത്തില്‍ നിന്ന് ആരംഭിച്ച ശോഭാ യാത്രയും തലായി ശ്‌റീ കൂറുമ്പ ഭഗവതി ക്ഷേത്‌റത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്രയും വാടിക്കല്‍ ശ്രീലക്ഷ്മി നരസിംഹ ക്ഷേത്‌റ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ശോഭായാത്‌റയും സ്വാമി വിവേകാനന്ദ നഗറില്‍ (ഫ്്‌ളൈഓവര്‍ ജംഗ്ഷന്‍) സംഗമിച്ച് മൂന്ന് ശോഭായാത്‌റകളും ഒ.വി.റോഡ്, പഴയ ബസ് സ്റ്റാന്‍്ഡ് ലോഗന്‍സ് റോഡ് വഴി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.

പയ്യന്നൂര്‍ താലൂക്കില്‍ പുതിയ ബസ് സ്റ്റാന്റ് കണ്ണങ്ങാട്ട് കൊക്കാനിശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര തായ്‌നേരി തുളുവന്നൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.

Keywords: Kerala, Kannur, Shri Krishna Jayanthi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post