കണ്ണൂര്‍: മസ്തിഷ്ക മരണം സംഭവിച്ച വീട്ടമ്മയുടെ അവയവങ്ങള്‍ മക്കള്‍ ദാനം ചെയ്തു മാതൃകയായി. പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ചിറ്റാരിക്കാല്‍ തയ്യേനി സ്വദേശിനിയായ അമ്പതുകാരിയുടെ അവയവങ്ങളാണ് നീക്കം ചെയ്തത്. തയ്യേനിയിലെ മണിമല ജോയിയുടെ ഭാര്യ മേരിക്കുട്ടിയാണ് ആശുപത്രിയില്‍ കഴിയുന്നത്. എട്ടുദിവസം മുമ്പാണ് അപകടം.
ബന്ധുവിനെ സന്ദര്‍ശിക്കാന്‍ സ്കൂട്ടറില്‍ സഞ്ചരിക്കവെ തലചുറ്റി വീഴുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ മേരിക്കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ബുധനാഴ്ചയാണ് ഡോക്ടര്‍മാര്‍ വിധിയെഴുതുന്നത്. അവയവ ദാനത്തിന് താത്പര്യം പ്രകടിപ്പിക്കുന്നതായി മക്കള്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.
മിംമ്സിലെ അവയവമാറ്റിവെക്കല്‍ വിദഗ്ദ്ധന് ഡോ.ഫിറോസ് അസീന്‍, യൂറോളജിസ്റ്റങ്ങ ഡോ. രാഹുല്‍ രവീന്ദ്രന്, സാങ്കേതിക വിദഗ്ദ്ധനായ സുനില്‍ എന്നിവര്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പരിയാരത്തെത്തി മറിയക്കുട്ടിയുടെ വൃക്കകള്‍ നീക്കം ചെയ്തു മിംമ്സിലേക്ക് കൊണ്ടുപോയി.മിംമ്സില്‍ വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ രക്തപരിശോധനയ്ക്കു ശേഷം വൃക്കമാറ്റശസ്ത്രക്രിയ നടത്തുമെന്ന് മിംമ്സ് അധികൃതര്‍ അറിയിച്ചു.

ശസ്ത്രക്രിയക്ക് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ ഡോ. ഹരിഗോവിന്ദ്, ഡോ. ആശിഷ് ജിന്‍ഡല്‍,ഡോ.ഗീത ,ഡോ. രാഹുല്‍ രവീന്ദ്രന്,ഡോ. വി. എന്‍ മോനി എന്നിവര്‍ നേതൃത്വം നല്കി.
Keywords: Kerala, Kannur, Mother, Father, Family, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment