മമ്പറം പാലം സ്ഥലമേറ്റെടുക്കല്‍ നടപടി ഉടന്‍ തുടങ്ങും

മമ്പറം: കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് അപകടാവസ്ഥയിലായ മമ്പറം പാലത്തിനു പകരം പുതിയ പാലം നിര്‍മിക്കാനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടി മൂന്നുദിവസത്തിനകം പൂര്‍ത്തിയാവും.

പുതിയ പാലം നിര്‍മിക്കുമ്പോള്‍ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ കണക്കെടുക്കുന്നതി നും നഷ്ടപരിഹാരത്തുക നിര്‍ണയിക്കുന്നതിനുമുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങി. ഒരു വീടിന്റെയും കടയുടെയും അടിത്തറ, കല്‍കെട്ടുകള്‍, ഗേറ്റ്, സ്ലാബ് എന്നിവ പൊളിച്ചുനീക്കുന്ന വകയില്‍ അഞ്ചുലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം. കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കരഭൂമിക്ക് സെന്റിന് രണ്ടുലക്ഷവും തണ്ണീര്‍ത്തടത്തിന് ഒന്നേ മുക്കാല്‍ ലക്ഷം രൂപയും മതിപ്പുവില നിശ്ചയിച്ചിട്ടുണ്ട്.
bridge

ഈ തുക ലഭിച്ചാല്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ഉടമകള്‍ എഴുതി ഒപ്പിട്ടുനല്‍കി. മുഴുവന്‍ സ്ഥലമുടമകളും രേഖാമൂലം അനുവാദം നല്‍കിയതോടെ ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ നടത്താനാവുമെന്നാണ് ലാന്‍ഡ് അക്വിസിഷന്‍ വിഭാഗത്തിന്റെ പ്രതീക്ഷ.

പുതുക്കിയ എസ്റ്റിമേറ്റിന് ധനവകുപ്പ് അനുമതി നല്‍കാത്തതാണ് പാലം നിര്‍മാണം ആരംഭിക്കുന്നതിനുള്ള ഏക തടസ്സം. സ്ഥലമേറ്റെടുക്കണമെങ്കില്‍ അതിനാവശ്യമായ പണം സര്‍ക്കാരില്‍നിന്നു പൊതുമരാമത്ത് വകുപ്പ് മുഖേന അക്വിസിഷന്‍ വിഭാഗത്തിനു ലഭിക്കണം. മുഴുവന്‍ സ്ഥലവും ലഭിച്ച ശേഷം എസ്റ്റിമേറ്റ് പുതുക്കാമെന്നാണു ധനവകുപ്പിന്റെ നിലപാട്. നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കും.

എന്നാല്‍ പാലത്തിന്റെ കോണ്‍ക്‌റീറ്റ് സ്ലാബ് തകര്‍ന്നുവീണ് അപകടാവസ്ഥയിലായിട്ട് എട്ടുവര്‍ഷമായിട്ടും നിര്‍മാണം കടലാസില്‍ മാത്‌റമൊതുങ്ങിയത് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രവൃത്തി ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്‌റീയപ്പാര്‍ട്ടികളും സന്നദ്ധ സംഘടനകളും നേരത്തെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Keywords: Kerala, Mambaram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post