കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ സെപ്റ്റംബര്‍ ആദ്യവാരം സൂചനാ പണിമുടക്ക് നടത്തുമെന്ന് കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ലക്ഷ്മണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീവനക്കാരുടെ പി. എഫ്. തുക, ലീവ് സറണ്ടര്‍, മെഡിക്കല്‍ റീ ഇംപേഴ്‌സമെന്റ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഒരുവര്‍ഷമായി നല്‍കുന്നില്ല.
സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ ബോര്‍ഡ് അട്ടിമറിക്കുകയാണ്. സര്‍ക്കാരിനോട് വിധേയത്വം പുലര്‍ത്തുന്നവര്‍ക്കും മിക്ക ജില്ലകളിലും ബോര്‍ഡിന്റെ ദുര്‍നടപടിക്കെതിരേ ജീവനക്കാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി നാളെ തിരുവനന്തപുരം വൈദ്യുതി ഭവനു മുമ്പിലും വിവിധ ജില്ലാ സര്‍ക്കിളുകളിലും വിശദീകരണ യോഗങ്ങള്‍ നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. പി. സുജയ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. പുരുഷോത്തമന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, KSEB, worker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment