ജയകൃഷ്ണന്‍ വധക്കേസ്: സി.ബി.ഐ കുരുക്കില്‍ സി.പി.എമ്മും-ബി.ജെ.പിയും

കണ്ണൂര്‍: കോടികള്‍ കൈമറിയുന്ന ചെങ്കല്‍കരിങ്കല്‍ ക്വാറികളെ ചുറ്റിപ്പറ്റിയുളള സി.പി.എം-ബി.ജെ.പി പ്രാദേശിക നേതൃത്വങ്ങളുടെ കൂട്ടുകെട്ടിന് ജയകൃഷ്ണന്‍ വധക്കേസിലുളള സി.ബി. ഐ അന്വേഷണം വിളളല്‍വീഴ്ത്തിയേക്കും. പതിറ്റാണ്ടുകളുടെ കൊലപാതക രാഷ്ട്‌റീയം കൊണ്ട് ചോരപുരണ്ട മണ്ണില്‍ ഇപ്പോള്‍ തെളിഞ്ഞുവന്ന സമാധാനാന്തരീക്ഷം ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വങ്ങള്‍ സാമ്പത്തിക താത്പര്യം മുന്‍നിര്‍ത്തി കൈക്കോര്‍ത്തതിന്റെ ഫലമാണ്.
Jayakrishnan
ഇരുപതിലേറെ കരിങ്കല്‍ ക്വാറികളാണ് പാനൂര്‍ ചെറുവാഞ്ചേരി ചെണ്ടയാട് മേഖലകളില്‍ പ്‌റവര്‍ത്തിക്കുന്നത്. ഇതില്‍ പലതും സര്‍ക്കാര്‍ അനുമതിയില്ലാത്തതും പരിസ്ഥിതിയെ കാര്‍ന്നുതിന്നുന്നതുമാണ്. ഇതിന്റെസംരക്ഷണം ഈരണ്ടു രാഷ്ട്‌റീയപാര്‍ട്ടി പ്രാദേശിക നേതൃത്വങ്ങളാണ് കൈയാളുന്നത്. പാനൂരിന്റെ ജൈവവൈവിദ്ധ്യകേന്ദ്‌റമായ വാഴമലയും

നിത്യചൈത ന്യയതിയുടെആശ്‌റമം സ്ഥിതി ചെയ്യുന്ന കനകമലയും ഇടിച്ചുനിരത്തുന്നതിനെ ഉയര്‍ത്തിയപരിസ്ഥിതി പ്‌റവര്‍ത്തകരുടെയും നാട്ടുകാരുടെയും ശബ്ദവും നേര്‍ത്തിരിക്കുകയാണ്.

മുന്‍കാലങ്ങളില്‍ രാഷ്ട്‌റീയ സംഘര്‍ഷം നിലനിന്നിരുന്ന ആയിത്തറ മമ്പറം പോലുളള ഒരു സ്ഥലത്ത് ഇരുപതോളം ചെങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. കല്ലിന് തീവിലയായപ്പോള്‍കരാറുകാര്‍ക്കും ചെങ്കല്‍പ്പണ ഉടമകള്‍ക്കും കൊയ്ത്തായി. രാഷ്ട്‌റീയ പ്‌റതിയോഗിയുടെ നേര്‍ക്ക് കത്തിയെടുത്തവന്റെ കൈയില്‍ നോട്ടുകെട്ടുകള്‍ കിട്ടിയപ്പോള്‍ എല്ലാവരും രാഷ്ട്‌റീയം മറന്ന് യോജിക്കാന്‍ തുടങ്ങി. ചെങ്കല്‍കച്ചവടത്തിലൂടെ സമ്പന്നരായവര്‍ ഉയര്‍ത്തുന്നത് വീടുകളല്ല, മണിമാളികകളാണ് ഈ ഗ്‌റാമത്തില്‍ കാണുന്നത്.

ആയി ത്തറപോലുളള അവികസിതമായ പ്രദേശത്ത് ഇപ്പോള്‍ ടിപ്പര്‍ലോറിയോ, മറ്റുവാഹനങ്ങളോയില്ലാത്ത വീടുകളില്ല. അക്കരെനിന്നും പോരടിച്ച സി. പി.എമ്മും ഇക്കരെ നിന്നും പോരടിച്ച ബി.ജെ. പിയും എങ്ങനെയെങ്കിലും പണമുണ്ടാക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി ഇപ്പോള്‍ ഒറ്റജാഥ നടത്തുകയാണ്.

പാനൂര്‍ഗ്രാമപഞ്ചായത്തില്‍ കുനിയില്‍ ലീലയെന്ന കോണ്‍ഗ്‌റസ് വിമതയെ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ സി.പി.എമ്മും ബി.ജെ. പിയും ഒരുമെയ്യായി നിന്നത് ഈ ഐക്യംകൊണ്ടാണെന്ന് രാഷ്ട്‌റീയനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

മന്ത്‌റികെ.പി മോഹനനെയും കോണ്‍ഗ്‌റസിനെയും എതിര്‍ക്കാനായി നേരത്തെ ഇരുപാര്‍ട്ടി നേതാക്കളും ഒരുവേദി പങ്കിട്ടത് വിവാദമായിരുന്നു. കുനിയില്‍ ലീലയെ പ്രസിഡന്റാക്കാന്‍ പിന്തുണച്ച പ്‌റാദേശിക നേതൃത്വത്തിനെതിരെ നടപടിയെടുത്ത് സി.പി. എം ജില്ലാനേതൃത്വം മുഖം രക്ഷിക്കാന്‍ ശ്‌റമിച്ചുവെങ്കിലും ഇതു പാര്‍ട്ടിക്കുളളില്‍ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

തലശേരിതാലൂക്കില്‍ എന്‍.ഡി. എഫിന്റെസാന്നിദ്ധ്യം തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയതോടെയാണ് സി. പി. എമ്മും ബി.ജെ. പിയും രാഷ്ട്‌റീയസംഘര്‍ഷത്തിന് തത്കാലിക വിരാമമിട്ടത്. തലശേരിയില്‍ ഫസല്‍ വധമുണ്ടാക്കിയ കോളിളക്കത്തില്‍ ബി.ജെ. പി മൗനം പാലിച്ചതും കണ്ണപുരം കീഴറ വളളുവന്‍കടവിലെ ഷുക്കൂര്‍ വധത്തില്‍ പ്‌റതികരിക്കാഞ്ഞതും ഇരുപാര്‍ട്ടികള്‍ക്കുമിടയിലുളള മഞ്ഞുരുക്കി.

പാനൂരില്‍പൊട്ടിമുളച്ച പുതിയ സൗഹൃദം ജില്ലയില്‍ മുഴുവന്‍ നിലനിര്‍ത്താന്‍ ഇരുപാര്‍ട്ടി നേതൃത്വങ്ങളും ജാഗരൂകമായതോടെ ചെറിയ തര്‍ക്കങ്ങള്‍ പോലും സംഘര്‍ഷത്തിലെത്താതെ മുളയിലെ നുളളാന്‍ കഴിഞ്ഞു.സി. പി. എമ്മിന്റെ രാഷ്ട്‌റീയ അടിത്തറയ്ക്കു ഭീഷണിയായി മാറിയ ടി. പി ചന്ദ്‌റശേഖരന്‍ വധത്തില്‍ രാഷ്ട്‌റീയമുതലെടുപ്പിന് തുനിയാതിരുന്ന ബി.ജെ.പിക്ക് ജയകൃഷ്ണന്‍ വധവുമായി ബന്ധപ്പെട്ട് ടി.പി വധക്കേസിലെ പ്‌റതിയായ ടി.കെ രജീഷിന്റെ വെളിപ്പെടുത്തല്‍ അസ്വാരസ്യംസൃഷ്ടിച്ചു.

അണികളെതണുപ്പി ക്കാനായി സി.ബി. ഐ അന്വേഷണമെന്ന ആവശ്യമുയര്‍ത്തി ബി.ജെ. പി രംഗത്തിറങ്ങിയെങ്കിലും ചൂടുംചൂരും നഷ്ടപ്പെട്ട നീക്കങ്ങളാണ് നടത്തിയതെന്ന ആരോപണവും പിന്തുടര്‍ന്നു. ഒടുവില്‍ യു. ഡി. എഫ് സര്‍ക്കാര്‍ ചരിത്‌റത്തിലില്ലാത്ത വിധം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കെ.ടി ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷണം സി.ബി. ഐക്ക് കൈമാറാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത് ഇരുപാര്‍ട്ടികളും തമ്മില്‍ വീണ്ടും അകലാന്‍ ഇടയാക്കിയിരിക്കുകയാണ്.

സി. പി. എമ്മിനെതിരെ കര്‍ശനനിലപാടുമായി ബി.ജെ.പിയെ ഒരുവിഭാഗം നേതാക്കള്‍ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും അണികള്‍ ഇവരെ വിശ്വാസത്തിലെടുത്തിട്ടില്ല. ജയകൃഷ്ണന്‍ വധവുമായി ബന്ധപ്പെട്ട് നിലവില്‍ സി. പി. എമ്മിനോട് വെച്ചുപുലര്‍ത്തുന്ന നിലപാട് മാറ്റി ഏറ്റുമുട്ടലിന്റെ പാതസ്വീകരിച്ചാല്‍ തലശേരി താലൂക്കില്‍ ഇരുപാര്‍ട്ടികളുടെയും സാമ്പത്തിക താത്പര്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നതിനാല്‍ പ്രാദേശിക നേതൃത്വങ്ങളും ഇതിനോട് തണുപ്പന്‍ മട്ടിലാണ് പ്രതികരിക്കുന്നത്.

Keywords: Kerala, Kannur, CPM,. BJP, Jayakrishna murder case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post