കണ്ണൂര്‍: ഒറ്റത്തടി തേക്കില്‍ തീര്‍ത്ത ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ ഖാദി ഓണം മേളയില്‍ കൗതുകമാകുന്നു. രാജീവന് പയ്യന്നൂരാണ് ശില്‍പ്പി. കണ്ണൂര്‍ താലൂക്ക് ഓഫീസിനു സമീപത്തെഖാദി സൗഭാഗ്യയില്‍ ഒരുക്കിയ മേളയിലാണു ശില്പം പ്രറദര്ശിപ്പിച്ചിരിക്കുന്നത്. കണ്ണട ധരിച്ചുപുസ്തകവും കൈയിലേന്തി ഊന്നു വടിയുമായി നടന്നുനീങ്ങുന്ന നിലയിലാണു ഗാന്ധിശില്‍പ്പം.
കഴിഞ്ഞ മേയില്‍ സ്പീക്കര്‍ ജി. കാര്ത്തികേയന് വെള്ളൂരില്‍ ഒരു പരിപാടിക്കെത്തിയപ്പോള്‍ ഗാന്ധിജിയുടെ ശില്പം കാണുകയും രാജീവനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു ശില്പം നിയമസഭാ മ്യൂസിയത്തില്‍ വയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നു കാണിച്ചു രാജീവന് സ്പീക്കര്‍ക്കു നിവേദനവും നല്കി. എന്നാല്‍ മ്യൂസിയത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ നീണ്ടതോടെ തുടര്‍നടപടികളുണ്ടായില്ല. പയ്യന്നൂര്‍ സുബ്റഹ്മണ്യ സ്വാമി ക്ഷേത്രത്തിനുസമീപം താമസിക്കുന്ന രാജീവന് 2012 ജനുവരിയിലാണു ശില്‍പ്പം പൂര്‍ത്തിയാക്കിയത്.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment