പിരിച്ചുവിടല്‍ ഭീഷണി: CPM സ്ഥാപനത്തിനെതിരെ സി.ഐ.ടി.യു ധര്‍ണ്ണ നടത്തി

മാവിലായി: ദിവസവേതനം വര്‍ദ്ധിപ്പിക്കണമെന്നും പിരിച്ചുവിടല്‍ ഭീഷണി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി. പി. എം നിയന്ത്രണത്തിലുളള മാവിലായി റെയ്ഡ് കോ കറി പൗഡര്‍ യൂണിറ്റില്‍ സി. ഐ.ടി.യു വിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ധര്‍ണ്ണാസമരം നടത്തി.
CITU

13വര്‍ഷം സര്‍വീസുളള തൊഴിലാളികള്‍ക്കു പോലും ഇവിടെ 130 മുതല്‍ 150രൂപവരെയാണ് വേതനം നല്‍കുന്നത്.46 തൊഴിലാളികളാണ് നിലവിലുളളത്. എന്നാല്‍ സ്ഥാപനം നഷ്ടത്തിലായതിനാല്‍ 12പേരെ മാത്രമെ തങ്ങള്‍ക്കു ആവശ്യമുളളുവെന്നും ബാക്കിയുളളവര്‍ പിരിഞ്ഞുപോകണമെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ നേതൃത്വം നല്‍കുന്ന മാനേജ് മെന്റിന്റെ നിലപാട്. ഇതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകളടക്കമുളള തൊഴിലാളികള്‍ സമരരംഗത്തേക്കിറങ്ങിയത്.

സി.ഐ.ടി.യു മാവിലായി വില്ലേജ് സെക്രട്ടറി എം.ടിബാലന്‍ സമരം ഉദ്ഘാടനം ചെയ്തു. സി.പി. എം എടക്കാട് ഏറിയാകമ്മിറ്റിയംഗം പി.വി ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി ചന്ദ്രന്‍, കെ.സുരേശന്‍ എന്നിവര്‍ പ്രസംഗിച്ചു.കെ പവിത്രന്‍ സ്വാഗതവും ബേബി ബീനനന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Mavilayi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post