പതിനാലു ബംഗ്ളാദേശികൾ ജയിലിൽ നിന്ന് പുറത്തിറങ്ങി

ക​ണ്ണൂ​ർ: മ​തി​യായ രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നാൽ ക​ണ്ണൂർ സെ​ൻ​ട്റൽ ജ​യി​ലിൽ ക​ഴി​ഞ്ഞി​രു​ന്ന ബം​ഗ്ളാ​ദേ​ശ് സ്വ​ദേ​ശി​ക​ളായ പ​തി​നാ​ലു പേർ വ്യാഴാഴ്ച പു​റ​ത്തി​റ​ങ്ങി. ശി​ക്ഷ ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യി​ട്ടും സ്വ​ന്തം രാ​ജ്യ​ത്തേ​യ്‌​ക്കു​ള്ള ഇ​വ​ടു​ടെ മ​ട​ക്ക​യാ​ത്റ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

വി​ദേശ പൗ​ര​ൻ​മാർ ജ​യിൽ മോ​ചി​ത​രാ​യാൽ എ​ത്റ​യും പെ​ട്ടെ​ന്ന് സ്വ​ന്തം രാ​ജ്യ​ത്തി​ലേ​യ്‌​ക്ക് അ​യ​യ്‌​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. അ​തി​ന് എം​ബ​സി​യു​മാ​യു​ള്ള ന​ട​പ​ടി​ക്റ​മ​ങ്ങൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. ക​ണ്ണൂ​രിൽ ജ​യിൽ മോ​ചി​ത​രാ​യ​വ​രു​ടെ കൈ​യിൽ ത​ങ്ങൾ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളൊ​ന്നു​മി​ല്ല. അ​തി​നാൽ ഇ​വർ നാ​ട്ടി​ലേ​യ്‌​ക്ക് പോ​കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടും.

ബം​ഗ്ളാ​ദേ​ശി​ലെഭാ​ഗീ​ര​ഥി ജി​ല്ല​യി​ലെ മു​ഹ​മ്മ​ദ് ഇ​ബ്റാ​ഹിം (26​), മു​ഹ​മ്മ​ദ് വ​ഹീ​ദുൽ (23​), സ​ഹോ​ദ​രൻ മു​ഹ​മ്മ​ദ് ഫെ​ർ​ദാ​ന​സ് (22​), മു​ഹ​മ്മ​ദ് ലി​ക്‌​സൺ (27​), മു​ഹ​മ്മ​ദ് ജ​മാൽ (35​), മു​ഹ​മ്മ​ദ് മൊ​യാ​ദുൽ (24​), മു​ഹ​മ്മ​ദ് മി​സ​നൂർ (26​), മു​ഹ​മ്മ​ദ് സ​യി​ബുൾ ( 32 ), മു​ഹ​മ്മ​ദ് മു​നീ​ർ, മു​ഹ​മ്മ​ദ് അ​ബ്ബാ​സ് (24​), മു​ഹ​മ്മ​ദ് ബ​ഷീർ (28​), മു​ഹ​മ്മ​ദ് സ​ഗീർ (30​), അ​ബ്ദുല്‍ മാ​ലി​ക് (50​), മൊ​ഹീൻ മു​ള്ള (33) എ​ന്നി​വ​രാ​ണ് ര​ണ്ടു വ​ർ​ഷ​ത്തെ ശി​ക്ഷ ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ​ത്.

വ്യാഴാഴ്ച ലെജ​യിൽ മോ​ചി​ത​രാ​യ​വർ മ​തി​യായ രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ലു​വ​യിൽ വ​ച്ചാ​ണ് ര​ണ്ടു വ​ർ​ഷം മു​മ്പ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ലു​വ​യിൽ നി​ർ​മ്മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. ബം​ഗ്ലാ​ദേ​ശിൽ നി​ന്ന് പ​ശ്ചിമ ബം​ഗാൾ വ​ഴി​യാ​ണ് ഇ​വർ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. 

ആ​ലുവ കോ​ട​തി ര​ണ്ടു വ​ർ​ഷം ത​ട​വും 20,000 രൂപ പി​ഴ​യു​മാ​ണ് ഇ​വ​ർ​ക്ക് വി​ധി​ച്ച ശി​ക്ഷ. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കിൽ ഒ​രു മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി​യി​രു​ന്നു. ആ​ദ്യം തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പുര ജ​യി​ലി​ലാ​യി​രു​ന്ന ഇ​വ​രെ ഒ​ന്നര മാ​സം മു​മ്പാ​ണ് ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജ​യി​ലി​ലെ ച​പ്പാ​ത്തി നി​ർ​മ്മാണ യൂ​ണി​റ്റിൽ ജോ​ലി ചെ​യ്ത​തി​ന്റെ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് പി​ഴ​യ​ട​ച്ച​തെ​ന്ന് ബ്ഗ്ളാ​ദേ​ശ് സ്വ​ദേ​ശി​കൾ പ​റ​ഞ്ഞു. പി​ഴ​യ​ട​യ്‌​ക്കാൻ പ​ണ​മി​ല്ലാ​ത്ത​തി​നാൽ മൂ​ന്നു പേർ ഇ​വി​ടെ ശി​ക്ഷ​യിൽ തു​ട​രു​ന്നു​ണ്ട്.
Jail, Kannur, Kerala, Bangladesh, Malayalam News, National News, Kerala News

Keywords: Jail, Kannur, Kerala, Bangladesh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post