ഹെല്‍മറ്റ് ധരിച്ച് എ.ടി.എമ്മില്‍ കയറാനുള്ള ശ്രമം തടഞ്ഞു

പുതിയതെരു: ഹെല്‍മറ്റ് ധരിച്ച് എ.ടി.എം. കൗണ്ടറില്‍ കയറാനുള്ള യുവതിയുടെ ശ്രമം സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പുതിയതെരു സ്‌റ്റൈലോ കോംപ്ലക്‌സിലെ ഫെഡറല്‍ ബാങ്ക് എ.ടി.എം. കൗണ്ടറിലാണ് സംഭവം.
ATM
File photo

കോട്ട് ധരിച്ച് മോട്ടോര്‍സൈക്കിളിലെത്തിയ യുവതി ഹെല്‍മറ്റ് ധരിച്ച് കൗണ്ടറില്‍ കയറുന്നതിനെ എതിര്‍ത്തതോടെ, എ.ടി.എം കവര്‍ച്ചാശ്‌റമമാണെന്നു ധരിച്ച് പരിസരവാസികള്‍ തടിച്ചുകൂടി. ഏറെനേരം വാക്കേറ്റത്തിനൊടുവിലാണ് യുവതിയാണെന്നു മനസ്സിലായത്.

തളാപ്പ് സ്വദേശിനിയായ യുവതിയെയും സെക്യൂരിറ്റി ജീവനക്കാരനെയും വളപട്ടണം സി.ഐ ബാലകൃഷ്ണനും സംഘവും സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഇരുവരും പരാതി നല്‍കാത്തതിനാല്‍ പ്‌റശ്‌നം പരിഹരിച്ചെന്നും കേസെടുത്തിട്ടില്ലെന്നും വളപട്ടണം പോലിസ് അറിയിച്ചു.

Keywords: Kerala, Kannur, Puthiyatheru, Helmet, ATM counter, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post