ആദ്യപെരുന്നാള്‍ ആഘോഷത്തിന്റെ മധുരവുമായി ആസിഫലി കണ്ണൂരില്‍

Asif Ali, Zakariya Mazj, Eid, Prayer, Eid Celebration, E. Ahmed, M.K. Muneer


കണ്ണൂര്‍: മലയാള സിനിമയിലെ ന്യൂജനറേഷന്‍ താരം ആസിഫലി ഈദുല്‍ ഫിത്വര്‍ ദിനമായ വ്യാഴാഴ്ച രാവിലെ ഭാര്യ സമയുമൊന്നിച്ച് കണ്ണൂര്‍ താണ സഖറിയ മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് എത്തി. ചാരനിറത്തിലുളള ജീന്‍സും വെളളഷര്‍ട്ടുമണിഞ്ഞ് തലയില്‍ തൊപ്പിവെച്ച് തനിവിശ്വാസിയായാണ് കണ്ണൂരിന്റെ മരുമകന്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തിയത്.

പര്‍ദ്ദയണിഞ്ഞാണ് സമ ഭര്‍ത്താവിനെ അനുഗമിച്ചത്. പെരുന്നാള്‍ ആഘോഷിക്കാനായാണ് ആസിഫലി താണയിലെ ഭാര്യവീട്ടിലെത്തിയത്.

കണ്ണൂരിലെ ഈദ് നമസ്‌കാരത്തിന് ഇക്കുറിയും പതിവുപോലെ വി.ഐ.പികളുടെ പടതന്നെയുണ്ടായിരുന്നു. കേന്ദ്രസഹമന്ത്രി ഇ. അഹമ്മദ്, സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ. തുടങ്ങിയവര്‍ പരസ്പരം കുശലം പറയുകയും സ്‌നേഹസന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു.

സിറ്റി ജുമാത്ത് പളളിയിലാണ് ഇ. അഹമ്മദ് നമസ്‌കാരത്തിനെത്തിയത്. തുടര്‍ന്ന് തൊട്ടടുത്തുളള ഖബര്‍ സ്ഥാനില്‍ അന്ത്യവിശ്രമം കൊളളുന്ന ബാപ്പ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ഉമ്മയുടെയും ഖബറിടത്തില്‍ സിയാറത്ത് നടത്തി.

മൂന്നുദിവസം മുമ്പാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാനായി പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന തിരക്കുകള്‍ക്കിടയിലും മന്ത്രിയെത്തിയത്. പുഴാതി, താണ എന്നിവടങ്ങളിലെ കുടുംബവീടുകളിലും സിറ്റിമക്കാടത്ത് തറവാട്ടുവീട്ടിലുമെത്തിയ മന്ത്രി കുടുംബാംഗങ്ങളുമായി സ്‌നേഹം പങ്കിട്ടു. തുടര്‍ന്ന് മന്നയിലെ ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊളളുന്ന ഭാര്യ സുഹ് റാബിയുടെ ഖബറിടത്തിലെത്തി മന്ത്രി സിയാറത്ത് നടത്തി.

താണയിലെ സ്വന്തം വീടായ സിതാരയില്‍ നിരവധിയാളുകളാണ് കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച് ഈദ് ആശംസകള്‍ നേരാനെത്തിയത്. ജില്ലയിലെ വിവിധ പളളികളില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് പതിനായിരങ്ങളാണ് പങ്കെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മഴ അല്‍പ്പം മാറി നിന്നപ്പോള്‍ നഗരത്തിലും വന്‍ജനത്തിരക്ക് അനുഭവപ്പെട്ടു.

Keywords: Asif Ali, Zakariya Mazj, Eid, Prayer, Eid Celebration, E. Ahmed, M.K. Muneer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post