വധശ്രമം: പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ ശിക്ഷിച്ചു

Jail
കണ്ണൂര്‍: മുസ്ലീം ലീഗ് പ്രവര്‍ത്തകനെ ഇരുമ്പുവടികൊണ്ടടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ ഒന്നരവര്‍ഷം തടവിനുശിക്ഷിച്ചു. കേസിലെ രണ്ടാം പ്രതിയെ പിടികൂടാത്തതിനാല്‍ ഇയാളുടെ കേസ് മാറ്റിവച്ചു. പാമ്പുരുത്തിയിലെ ഷാഹുല്‍ ഹമീദിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാറാത്തെ പി.സി അബ്ദുല്‍ ഖാദര്‍(30) പാമ്പുരുത്തിയിലെ അന്‍സാരി(32) കുമ്മായക്കടവിലെ ജംഷീര്‍(24) എന്നിവരെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് (രണ്ട്)ജഡ്ജ് ടി. പി അനില്‍കുമാര്‍ ശിക്ഷിച്ചത്.

സംഭവത്തിനു ശേഷം മുങ്ങിയ നാറാത്തെ സി.കെ മുഹമ്മദിന്റെ കേസാണ് മാറ്റിവച്ചത്. 2008 സെപ്തംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം ഉച്ചയ്ക്കു ഒന്നരയ്ക്കു ഷാഹുല്‍ഹമീദ് പുതിയതെരുവിനടുത്തെ ആശാരിക്കമ്പിനിക്കു സമീപം ബൈക്കു നിര്‍ത്തി സുഹൃത്തുമായി സംസാരിക്കുന്നതിനിടെ നാലംഗ സംഘം ആക്രമിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.

Keywords: Kerala, Kannur, Popular Front, League, workers, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post