സോളാര്‍ തട്ടിപ്പ്: ജുഡീഷ്യല്‍ അന്വേഷണമാകാമെന്ന് മന്ത്രി കെ.സി ജോസഫ്

കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസില്‍ പൊലീസിന്റെ പ്രാരംഭ അന്വേഷണം പൂര്‍ത്തിയായ ശേഷം ജുഡീഷ്യല്‍ അന്വേഷണവും സി.ബി. ഐ അന്വേഷണവുമടക്കം ഏതന്വേഷണത്തിനും സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാവ് ലിന്‍ കേസില്‍ സി.ബി. ഐ അന്വേഷണം വേണ്ടെന്നു പറഞ്ഞ സി. പി. എം സോളാര്‍ കേസില്‍ സോളാര്‍ കേസില്‍ സി.ബി. ഐ അന്വേഷണത്തിനു സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മാധ്യമ വാര്‍ത്ത വന്നപ്പോള്‍ തന്നെ അതു വേണ്ടെന്ന നിലപാടില്‍ എത്തുകയായിരുന്നു. നിലവിലുളള പൊലീസ് അന്വേഷണത്തില്‍ തൃപ്തരാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
Minister K-C-Joseph

അന്വേഷണം നേര്‍വഴിക്ക് അല്ലെന്നു പറയാന്‍ പ്രതിപക്ഷത്തിനു പോലും കഴിയുന്നില്ല. നിയമസഭയില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കു പകരം പെണ്‍വിഷയങ്ങളാണ് പ്രധാനവിഷയം. നേരത്തെ യാമിനി തങ്കച്ചിയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു നിയമസഭയില്‍ പ്രധാന ചര്‍ച്ചയെങ്കില്‍ ഇപ്പോള്‍ സരിത എസ്. നായരും ശാലുമേനോനുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കെ. പി.സി.സി പ്രസിഡന്റ് ഇപ്പോള്‍ ഹൈക്കമാന്‍ഡിനു നല്‍കിയ റിപ്പോര്‍ട്ട് സാധാരണനിലയിലുളള റിപ്പോര്‍ട്ട് മാത്രമാണ്. സര്‍ക്കാരിനെതിരെയുളള റിപ്പോര്‍ട്ടല്ല. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നതു ഭക്ഷ്യസുരക്ഷാബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

Keywords: Kerala, Kannur, Minister, K.C Joseph, Solar, case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post