സോളാര്‍: ഡി.സി.സി രാഷ്ട്‌റീയ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കുന്നു

കണ്ണൂര്‍: കേരളത്തിലെ രാഷ്ട്‌റീയ സാഹചര്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കുന്നതിന് ജില്ലയിലെ 23 ബ്ലോക്കുകളിലും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഡി സി സി നേതൃയോഗം തീരുമാനിച്ചു.
congress

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിര നിര്‍മ്മാണത്തിനുള്ള ഫണ്ട് ശേഖരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം നേതൃയോഗങ്ങള്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കും. മണ്ഡലം പ്രസിഡണ്ടുമാരുടെ പ്രത്യേകയോഗം 26ന് വൈകുന്നേരം മൂന്ന് മണിക്ക് ചേംബര്‍ ഹാളില്‍ ചേരാനും തീരുമാനിച്ചു.

ഡിസിസി പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അധ്യകഷത വഹിച്ചു. എ ഐ സി സി അംഗം എ സി ജോസ്, കെ പി സി സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, ജില്ലയുടെ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ്, കെ പി സി സി സെക്രട്ടറി അബ്ദുല്‍ മജീദ്, ജില്ലയില്‍ നിന്നുള്ള കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ പി രാമകൃഷ്ണന്‍, സുമാ ബാലകൃഷ്ണന്‍, കെ പി സി സി നിര്‍വാഹകസമിതിയംഗങ്ങളായ കെ സി കടമ്പൂരാന്‍, എം നാരായണന്‍കുട്ടി, നേതാക്കളായ കെ പി നുറുദ്ദീന്‍, പ്രൊഫ എ ഡി മുസ്ത്വഫ, സതീശന്‍ പാച്ചേനി, പി പി ലകഷ്മണന്‍, കെ കുഞ്ഞികൃഷ്ണന്‍ നായര്‍, ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords: Kerala, Solar, Kannur, DCC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post