തലശേരി-കണ്ണൂര്‍ റൂട്ടില്‍ ബസ് പണിമുടക്ക് തുടരുന്നു

Bus strike
തലശേരി: തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്വകാര്യബസ് ഡ്രൈവറെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ചൊവ്വാഴ്ചയും കണ്ണൂര്‍ തലശേരി റൂട്ടില്‍ ബസോടിയില്ല. സംഭവത്തില്‍ അഞ്ചുവിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. തൊഴിലാളി യൂണിയനുകളുടെയും ഓണേഴ്‌സ് അസോസിയേഷന്റെയും പിന്തുണ പണിമുടക്കിന് ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ആരെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടില്ല.

തലശേരി-കണ്ണൂര്‍ റൂട്ടിലോടുന്ന പത്മശ്രീ ബസ് ഡ്രൈവര്‍ ചാല വനജാലയത്തില്‍ വിജിത്തിനെ(28)യാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഈ കേസില്‍ എസ്. എഫ്. ഐ പ്രവര്‍ത്തകരായ എം. സുശാന്ത്(23) മുഹമ്മദ് ഫാസില്‍(18) ലെറീഷ്(20) സുരേഷ്(23) മര്‍ഹാന്‍(19) എന്നിവരാണ് അറസ്റ്റിലായത്. പണിമുടക്കിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് ബസ് സര്‍വീസ് പുനരാരംഭിച്ചെങ്കിലും അഞ്ചരക്കണ്ടി തലശേരി, ചക്കരക്കല്‍ തലശേരി എന്നിവടങ്ങളിലെ സര്‍വീസ് ഭാഗികമായി തുടര്‍ന്നു.

Keywords: Kerala, Thalassery, Kannur, Bus, strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post