വളപട്ടണംപാലത്തിന് സമീപം കൂട്ടിയിടിച്ച ബസുകളിലൊന്ന് ചതുപ്പിലേക്ക് മറിഞ്ഞു

Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കണ്ണൂര്‍: ബസുകള്‍ തമ്മിലുള്ള മല്‍സര ഓട്ടത്തിനിടെ കണ്ണൂര്‍തളിപ്പറമ്പ് ദേശീയപാതയിലെ വളപട്ടണം ചുങ്കത്ത് നിയന്ത്രണം വിട്ടു സ്വകാര്യ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വന്‍ ദുരന്തമാണ് തലനാരിഴയ്ക്കു ഒഴിവായത്. അപകടത്തില്‍ പതിനേഴോളം യാത്രക്കാര്‍ക്ക് പരുക്കേറ്റു.

ഞായറാഴ്ച രാവിലെ പതിനൊന്നെമുക്കാലിനാണ് അപകടം. പരുക്കേറ്റവരെ കണ്ണൂര്‍ എ.കെ.ജി, കൊയിലി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പഴയങ്ങാടിയില്‍ നിന്നും പഴയങ്ങാടിയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കെ.എല്‍.59, 2757 ജെജെ ബസിലിടിച്ച് കണ്ണൂരില്‍ നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന കെ.എല്‍.13 എ എ, 1789 ജയ്ഹിന്ദ് ബസാണ് മറിഞ്ഞത്. ബസുകളുടെ മത്സര ഓട്ടമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.

ചുങ്കം ജംഗ്ഷനിലെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ജയ്ഹിന്ദ് ബസ് കല്‍ കാടുകള്‍ നിറഞ്ഞ ചതുപ്പിലേക്ക് മറിയുകയായിരുന്നു. ബസിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. അല്‍പ്പം കൂടി മുന്നില്‍ നിന്നാണ് അപകടം സംഭവിച്ചിരുന്നെങ്കില്‍ ബസ് വളപട്ടണം പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിനുകള്‍ ഉപയോഗിച്ചാണ് ചതുപ്പില്‍ മറിഞ്ഞ ബസ് പുറത്തെടുത്തത്.

വളപട്ടണം, കണ്ണപുരം പോലീസും നാട്ടുകാരും ചേര്‍ന്നാണ് രകഷാപ്രവര്‍ത്തനം നടത്തിയത്. മഴ പെയ്തതും ദുരന്തം കാണാന്‍ ആളുകള്‍ എത്തിക്കൊണ്ടിരുന്നതും രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. അപകടത്തെ തുടര്‍ന്നു ക്രെയിന്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാല്‍ ദേശീയപാത വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വാഹനങ്ങളെ വഴി തിരിച്ചു വിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ബസുകളുടെ അപകടത്തിനിടയാക്കിയ ബസുകള്‍ രണ്ടും വളപട്ടണം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

വാഹനത്തിരക്കു കുറഞ്ഞ റോഡായതിനാല്‍ ചുങ്കം ജംഗ്ഷനെത്തും വരെ ബസുകള്‍ ഭൂരിഭാഗവും അമിത വേഗതയിലാണ് ഇതുവഴി കടന്നുപോകുന്നത്. നേരത്തെ ഇവിടെ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നെങ്കിലും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ബോര്‍ഡൊന്നും ഇപ്പോള്‍ ഇവിടെ കാണാനില്ല. മഴ പെയ്തതോടെ വളപട്ടണം പാലത്തില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപെട്ടിട്ടുണ്ട്. എന്നാല്‍ ഈ കുഴികളൊന്നും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ദിനം പ്രതി പാലത്തില്‍ ബൈക്കുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post