ബി.ജെ.പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു

BJP-march in Kannur

കണ്ണൂര്‍: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. ബിജെപി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. പ്രതിഷേധ സൂചകമായി പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രഞ്ചിത്ത് പ്രസംഗിച്ചു.

സോളാര്‍ തട്ടിപ്പില്‍ പങ്കാളിയായ ഉമ്മന്‍ചാണ്ടി രാജിവെക്കുന്നത് വരെ ബിജെപിയുടെ പ്രതിഷേധം തുടരുമെന്ന് രഞ്ചിത്ത് പറഞ്ഞു. സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമായിട്ടുണ്ട്. പ്രതിസ്ഥാനത്തുള്ള മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടര്‍ന്നാല്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സാധിക്കില്ല. കേരളത്തിലെ ഖജനാവ് കൊള്ളയടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. അഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെച്ച് അന്വേഷണത്തെ നേരിടാന്‍ തയ്യാറാകണമെന്നും രഞ്ചിത്ത് ആവശ്യപ്പെട്ടു.

ആര്‍.കെ. ഗിരിധരന്‍, പി.വിനീഷ് ബാബു, പള്ളിപ്രം പ്രറകാശന്‍, പി.എ.റിതേഷ്, എ.പ്രശോഭ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

തലശ്ശേരിയില്‍ നടന്ന പ്രകടനത്തിന് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ബാബു, ടി.യു. ജയപ്രകാശ്, കൗണ്‍സിലര്‍മാരായ ഇ.കെ. ഗോപിനാഥ്, ആര്‍. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, BJP, Oommen Chandy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post