കണ്ണൂര്‍: രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ കേരളമാതൃകയില് ലൈബ്രറികള്‍ സ്ഥാപിക്കാന്‍ ബാംഗ്ലൂരില്‍ നടന്ന ദേശിയ സെമിനാര്‍ തീരുമാനിച്ചു. അസീം പ്രേംജി ഫൗണ്ടേഷനാണ് വിവിധ സംസ്ഥാനങ്ങളില്‍ ജനകീയ ലൈബ്രറികളും സ്കൂള്‍, കോളേജ് ലൈബ്രറികളും സ്ഥാപിക്കുന്നത്.
രാജസ്ഥാന്, ഉത്തരാഖണ്ഡ്, പോണ്ടിച്ചേരി, കര്‍ണാടക, ചത്തീസ്ഖണ്ഡ്, ബീഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഫൗണ്ടേഷന് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ലൈബ്രറികള്‍ സ്ഥാപിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സര്‍ക്കാര്‍ ലൈബ്രറിയെ കുറിച്ച് പഠിക്കുകയും ഗ്രാമങ്ങളില്‍ ലൈബ്രറി പ്രവര്‍ത്തനം ശകതിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ബാംഗ്ലൂരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.
എട്ട് സംസ്ഥാനത്തെ തിരഞ്ഞെടുത്ത ലൈബ്റേറിയന്മാരും വളണ്ടിയര്മാരുമാരും പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തെ കുറിച്ച് ലൈബ്രറി കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, വേളം ഗ്രാമീണ ലൈബ്രറി സെക്രട്ടറി യു. ജനാര്ദ്ദനന് എന്നിവര്‍ വിഷയാവതരണം നടത്തി.

Keywords: Kerala, Kannur, Library, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment