ചേലോറയില്‍ പ്ലാസ്റ്റിക് മാലിന്യം തളളുന്നത് തടഞ്ഞു

ഏച്ചൂര്‍: കണ്ണൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുളള ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ പ്ലാസ്റ്റിക് മാലിന്യം തളളിയതിനെ തുടര്‍ന്ന് സംഘര്‍ഷം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ടു സ്വകാര്യലോറികളില്‍ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെത്തിയത്. ഇതു ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിക്ഷേപിച്ച് ജെ.സി.ബി ഉപയോഗിച്ചു മണ്ണിട്ടു മൂടുകയും ചെയ്തു.വിവരമറിഞ്ഞെത്തിയ ചേലോറ മാലിന്യ വിരുദ്ധ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്ന ലോറികള്‍ തടഞ്ഞ് ഡ്രൈവറില്‍ നിന്നും താക്കോല്‍ പിടിച്ചുവാങ്ങി.
ഇതിനെ തുടര്‍ന്ന് സ്ഥലത്ത് അല്‍പ്പനേരം സംഘര്‍ഷാവസ്ഥയുണ്ടായി.
Waste

ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി സമരക്കാരെ നീക്കം ചെയ്യുകയും താക്കോല്‍തിരിച്ചുവാങ്ങി ലോറി ഡ്രൈ ര്‍മാരെ ഏല്‍പ്പിക്കുകയും ചെയ്തു. വൈകുന്നേരത്തോടെയാണ് ലോറികള്‍ മടങ്ങിയത്. കലക്ടര്‍ക്കു നല്‍കിയ ഉറപ്പു ലംഘിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തളളുകയാണ് നഗരസഭാചെയ്തതെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ചാലോടന്‍ രാജീവന്‍ ആരോപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു കൊണ്ട് മാത്രമെ ചേലോറയില്‍ നിക്ഷേപിക്കുകയുളളൂവെന്ന് നേരത്തെ ധാരണയായതാണെന്നും രാജീവന്‍ പറഞ്ഞു. 540 ദിവസം പിന്നിട്ട ചേലോറയിലെ മാലിന്യനിക്ഷേപ വിരുദ്ധസമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാജീവന്‍ അറിയിച്ചു.

വിവരമറിഞ്ഞ് നഗരസഭാധികൃതരും സ്ഥലത്തെത്തിയിരുന്നു. മാലിന്യവിരുദ്ധസമരത്തില്‍ കെ.കെ മധു, ഷാജി, പിഷാരടി എന്നിവരും പങ്കെടുത്തു.

Keywords: Kerala, Kannur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post