കണ്ണൂര്‍: അപകര്‍ഷബോധം മാറ്റിനിറുത്തി മലയാളികള്‍ സ്വന്തം ഭാഷയെ സ്‌നേഹിക്കണമെന്ന് സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു. വൈദ്യൂതി ബോര്‍ഡ് കണ്ണൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മാതൃഭാഷ ഭരണഭാഷ വാര്‍ഷികാചരണ പരിപാടി ഉദ്ഘാടനം ചേംബര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയെ സ്‌നേഹിക്കുന്നതിനു പകരം അവഗണിക്കുക എന്ന ശീലമാണ് മലയാളിക്കുള്ളത്. സംസ്ഥാനം രുപീകരിച്ച് അറുപതു വര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് മലയാള സര്‍വ്വകലാശാലാ പോലും രൂപീകരിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ എഴുപതോളം സിനിമകളില്‍ നാല്‍പ്പതെണ്ണത്തിന്റെയും പേരുകള്‍ ആംഗലേയത്തിലാണ്. പേരുകള്‍ മലയാളത്തിലായാല്‍ സിനിമ വിജയിക്കില്ലെന്നോ മറ്റോ ആണ് ആളുകളുടെ വിശ്വാസം.
ഇംഗീഷ് മഹത്തായ ഭാഷയാണ്. എല്ലാവരും നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും, വായിക്കുകയും വേണം. ആകെ പ്രശ്‌നം ആളുകള്‍ ഇംഗ്ലീഷില്‍ എസ്.എം.എസ് ചെയ്യുന്നതും ചാറ്റ് ചെയ്യുന്നതുമാണ്. വ്യാകരണ നിയമങ്ങളൊന്നും പാലിക്കാതെ പൊട്ടത്തെറ്റാണ് ഇങ്ങനെ എഴുതി വിടുന്നത്. ഈ തരത്തിലുള്ള വികലീകരണം ഏതു ഭാഷയിലായാലും ഇല്ലാതാക്കണം. ഫ്രഞ്ച്, സ്പാനിഷ് ഭാഷകള്‍ പോലെ നമ്മുടെ ഭാഷ സമ്പന്നമല്ലെങ്കിലും നമ്മള്‍ അതു സംബന്ധിച്ച അപകര്‍ഷബോധം ചുമക്കേണ്ടതില്ല. അഗസ്റ്റിന്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സി.വി രവീന്ദ്രനാഥ്, ജി. അനില്‍ എന്നിവര്‍ പ്രസംഗിച്ചു. ബി.വി മഞ്ജുള സ്വാഗതവും ദിനേശ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Malayalam, English, Language, C.V Balakrishnan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment