ഐസ് പ്ലാന്റ് തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

തലശേരി: ഐസ് പ്ലാന്റ് തൊഴിലാളി ഫാക്ടറി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. തലശേരി കടപ്പുറത്തെ സ്റ്റാര്‍ ഐസ് പ്ലാന്റിലെ തൊഴിലാളി ആലപ്പുഴ ചന്തന്‍കുളം പുല്ലന്‍തോട് സ്വദേശി ആര്‍. മനോജാ(40)ണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെ ഫാക്ടറി കെട്ടിടത്തിന്റെമുകളില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരുന്നു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ നാട്ടിലേക്കു കൊണ്ടുപോയി.
Charamam

ഒന്നരവര്‍ഷം മുമ്പാണ് മനോജ് ജോലിക്കായി തലശേരിയിലെത്തിയത്. കനത്തമഴയെ തുടര്‍ന്നാണ് അപകടം. രവീന്ദ്രന്‍-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീന. ഏക മകള്‍: അമ്മു.

Keywords: Kerala, Thalassery, Ice plant, worker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post