വെള്ളിയാഴ്ച രാവിലെ പത്തരയോടെ ധര്‍മടം ഭാഗത്തു നിന്നു 18 നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലിലാണ് അപകടം. മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കു പോവുകയായിരുന്ന ഐ.എന്‍.ഡി കെ.എ.02.എം.എം.51 നമ്പര്‍ ജാനുബെല്‍ ബോട്ടാണ് ഇവരുടെ വള്ളത്തിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ നിന്ന് ഇരുവരും തെറിച്ചുവീണു. എന്നാല്‍ ബോട്ടിലുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
തുടര്‍ന്ന് ബഹളം വച്ചതോടെയാണ് ഇരുവരെയും അതേ ബോട്ടില്‍ കയറ്റി രക്ഷിച്ചത്. കണ്ണൂരിലോ തലശ്ശേരിയിലോ ഇറക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഇറക്കിയില്ല. ശനിയാഴ്ച പുലര്‍ചെ ഇവരെ കര്‍ണാടകയിലെ മലപ്പ പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. എന്നാല്‍ പോലിസ് സ്‌റ്റേഷനില്‍ വച്ച് അപകടത്തില്‍പ്പെട്ട ഇരുവരെയും രക്ഷിക്കുകയെന്നാണു ബോട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് പരാതിയൊന്നും സ്വീകരിക്കാതെ വിട്ടയക്കുകയായിരുന്നു. ഇവിട നിന്നാണ് വള്ളം അപകടത്തില്‍പെട്ട കാര്യം ഉടമയെ അറിയിച്ചത്. പിന്നീട് കണ്ണൂരിലെത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. ഇതിനിടെ, ഞായറാഴ്ച രാവിലെ മല്‍സ്യ ബന്ധനത്തിനു പോയവര്‍ ധര്‍മടം ഭാഗത്ത് തകര്‍ന്ന വള്ളം കണ്ടെത്തി. ഫിഷറീസ് ബോട്ട് ഉപയോഗിച്ചാണ് ഇന്നലെ വൈകീട്ടോടെ വള്ളം ആയിക്കര ഹാര്‍ബറിലെത്തിച്ചത്. വളപട്ടണം തീരദേശ പോലിസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kannur, Kerala, Harbor, Dharmadam, Boat, Accident, Police, Complaint, Case, Ayikkara, Badarudheen, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment