കണ്ണൂര്‍: മനുഷ്യന്റെ സ്വാര്‍ത്ഥതയാണ് പരിസ്ഥിതിയെ തകര്‍ക്കുന്നതെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി എം. പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ടിപ്പറുകള്‍ നമ്മുടെ ഗ്രാമങ്ങളെ തകര്‍ക്കുകയാണ്. പണം കിട്ടിയാല്‍ പുഴയും കാടും നശിപ്പിക്കാന്‍ നാം ഒരുമ്പെടുന്നു. മറ്റു ജീവജാലങ്ങള്‍ക്കു കൂടി പാര്‍ക്കാന്‍ അവകാശപ്പെട്ടതാണ് ഭൂമി.
കുന്നുകള്‍ നാമാവശേഷമായി, തോടുകള്‍ വറ്റി. നാടിന്റെ ജീവന്റെ ഞരമ്പാണ് തോടുകള്‍. മഴ കുറഞ്ഞു. മഴ പെയ്യാന്‍ തുടങ്ങിയാല്‍ മഴയെ പേടിക്കുന്നവനായി മലയാളി മാറി. ഇതിനു വഴി വെച്ചത് അനധികൃതമായ ചൂഷണമാണെന്നും അദ്ദേഹം പറഞ്ഞു. ''നിത്യഹരിത ഭൂമി, വീണ്ടെടുക്കപ്പെട്ട പ്രകൃതി' എന്ന പ്രമേയവുമായി മുസ്‌ലിം ലീഗ് നടത്തി വരുന്ന പരിസ്ഥിതി സംരക്ഷണ കാമ്പയിനിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി
സംഘടിപ്പിച്ച സെമിനാര്‍ കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാനി.
മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് പരിസ്ഥിതി മുഖ്യഘടകമാണ്. പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥ പല ജീവജാലങ്ങളെയും നാമാവശേഷമാക്കി. ഒരു കാലത്ത് കുടിവെള്ളം വില കൊടുത്തു വാങ്ങുന്നത് സങ്കല്പിക്കാന്‍ പോലുമാവില്ലായിരുന്നു. എന്നാല്‍ ഇന്നത് യാഥാര്‍ത്ഥ്യമായി. ഇപ്പോള്‍ കടല്‍ വെള്ളം ശുദ്ധീകരിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച. കടലിലും മാലിന്യം കൊണ്ടു നിറച്ചു. ഒട്ടേറെ കടല്‍ ജീവികളും അപ്രത്യക്ഷമായി.
ചടങ്ങില്‍ മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ കല്ലായി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, കെ. എം. ഷാജി എം. എല്‍. എ, ഡോ. ഖലീല്‍ ചൊവ്വ, കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, മുസ്‌ലിം ലീഗ് ജില്ല ഭാരവാഹികളായ വി. പി. വമ്പന്‍, ബി. പി. ഫാറൂഖ്, അഡ്വ.പി.വി.സൈനുദ്ദീന്‍, അഡ്വ. കെ.എ.ലത്തീഫ്, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.താഹിര്‍, പരിസ്ഥിതി സമിതി കോഓര്‍ഡിനേറ്റര്‍ എം. പി. മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ കരീം ചേലേരി സ്വാഗതവും കണ്‍വീനര്‍ അന്‍സാരി തില്ലങ്കേരി നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Musilm League, Samadani, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment