സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണം: DYFI

DYFI march
കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്. ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി എ. എന്‍ ഷംസീര്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ. എഫ്. ഐ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷംസീര്‍.

ഡി.വൈ.എഫ്.ഐ നടത്തുന്ന സമരത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. കലക്ടറേറ്റ് കവാടത്തില്‍ ബാരിക്കേഡുയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടന്നുകൊണ്ട് കലക്ടറേറ്റ് വളപ്പിലേക്ക് കടക്കാന്‍ ചില പ്രവര്‍ത്തകര്‍ ശ്രമിച്ചുവെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി.

പി. പി ദിവ്യ, പി. സന്തോഷ്, ബിജുകണ്ടക്കൈ, ബിനോയ് കുര്യന്‍, പി.കെ ശബരീഷ്, ഒ.കെ വിനീഷ് എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചില്‍ അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ കണ്ണൂര്‍ ഡി.വൈ. എസ്. പി പി. സുകുമാരന്‍, ഇരിട്ടി ഡി.വൈ. എസ്. പി പി. പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സന്നാഹം കലക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

Keywords: Kerala, Kannur,  Solar, case, DYFI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post