പിന്നാക്ക ജനവിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് കാലതാമസമുണ്ടാകരുതെന്നു മുഖ്യമന്ത്രി

കണ്ണൂര്‍: വികസനത്തിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മരക്കാര്‍ക്കണ്ടി ചന്ദ്രശേഖരന്‍ സ്മാരക ഹാളില്‍ പട്ടികജാതി കുടുംബങ്ങള്‍ക്കായി കണ്ണൂര്‍ നഗരസഭ നിര്‍മ്മിക്കുന്ന ഹൗസിംഗ് കോംപ്‌ളക്‌സിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ വികസനമെത്തിക്കാന്‍ കഴിയില്ല. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സാമൂഹ്യസംഘടനകളുടെയും പിന്തുണവേണം. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് കാലതാമസമുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Oommen Chandy


എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ. സുധാകരന്‍ എം.പി മുഖ്യാതിഥിയായിരുന്നു.

നഗരസഭാ സെക്രട്ടറി പി. രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ശ്രീജ, നിയുക്ത ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, അഡ്വ. ടി.ഒ മോഹനന്‍, മീറാ വത്സന്‍, ടി.കെ. നൗഷാദ്, ജയലക്ഷ്മി രാമകൃഷ്ണന്‍, യു. പുഷ്പരാജ്, സുഫീറ, ഷീജ അനില്‍, പി. പ്രകാശന്‍, കെ.പി. സ്‌നേഹലത, കെ. പത്മരാജന്‍, സ്മിതേഷ് തയ്യില്‍പൊയില്‍, പി.പി. കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചെയര്‍മാന്റെ ചുമതലയുള്ള സി. സമീര്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, Oommen Chandy, Chief Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post