ആത്മവീര്യം ചോരാതെ രാപ്പകല്‍ സമരം: ഒടുവില്‍ ആവേശകരമായ പരിസമാപ്തി

LDF March
കണ്ണൂര്‍: സ്വന്തം മണ്ണില്‍ കാലുറച്ച് നിന്ന് പഠിക്കാനും പോരാടാനും സംഘടനാപ്രവര്‍ത്തനം നടത്താനുമുളള അവകാശത്തിനു വേണ്ടി ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ നടത്തിയ ആവേശകരമായ സമരത്തിന് പരിസമാപ്തി. ഗുണ്ടാനിയമമുപയോഗിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ഒ.കെ വിനീഷ്, എസ്. എഫ്. ഐ നേതാവ് ഷാജര്‍ തുടങ്ങിയവരെ നാടുകടത്താനുളള പൊലീസ് നീക്കത്തിനെതിരെയാണ് കഴിഞ്ഞ 12 ദിവസമായി യുവജനവിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ കണ്ണൂര്‍റെയ്ഞ്ച് ഐജി ഓഫീസിനു മുന്നില്‍ രാപ്പകല്‍ സത്യാഗ്രഹം നടത്തിയത്.കോരിച്ചൊരിയുന്ന കൊടുംമഴയിലും ആവേശം അണമുറിയാതെ സംഘടനാശക്തിയുടെ ആത്മവീര്യവുമായി പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തത് കണ്ണൂരിന്റെ സമരചരിത്രത്തില്‍ പുതിയ കാഴ്ചയായി. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ സമുന്നത രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും അഭിഭാഷകരും സമരവേദിയിലെത്തിയതോടെ രാപ്പകല്‍ സമരത്തിന് പൊതുസമൂഹത്തിന്റെ പിന്തുണയും കൂടി.

പ്രതിപക്ഷ ഉപനേതാവ് കോടിയേരിബാലകൃഷ്ണന്‍, മുന്‍മന്ത്രിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, പി.കെ ശ്രീമതി, രാമചന്ദ്രന്‍ കടന്നപ്പളളി, എല്‍.ഡി. എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയവര്‍ വ്യത്യസ്ത ദിവസങ്ങളില്‍ സമരത്തെ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു. സി. പി. എം കേന്ദ്രകമ്മിറ്റിയംഗം ഇ. പി ജയരാജന്‍ എം. എല്‍. എയാണ്‌സമരം ഉദ്ഘാടനം ചെയ്തത്.

വിവിധ ഏരിയകളില്‍ നിന്നായി സമരദിവസങ്ങളില്‍ നൂറോളം പ്രവര്‍ത്തകരാണ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് താവക്കര റോഡരികില്‍കെട്ടിയുയര്‍ത്തിയ സമരവേദിയിലെത്തിയത്.സമരത്തിന് സര്‍ഗാത്മകസൗന്ദര്യം പകര്‍ന്നുകൊണ്ട് കലാകാരന്‍മാര്‍ നാടന്‍പാട്ട്, നാടകം എന്നിവയും കായികതാരങ്ങള്‍ കളരിപ്പയറ്റ്, ഫുട്ബാള്‍ പ്രദര്‍ശനം എന്നിവയും നടത്തി.

അടിമത്വത്തിന്റെ ചങ്ങലപൊട്ടിച്ചെറിയാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ശില്‍പ്പി സുരേന്ദ്രന്‍കൂക്കാനും സ്വന്തം ശരീരംകൊണ്ട് ശില്‍പ്പമൊരുക്കിയതും ശ്രദ്ധേയമായി. തികച്ചും സമാധാനപരമായി നടന്നുവന്ന സമരം ഇന്നലെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍നിയമസഭയില്‍ ഉന്നയിച്ച സബ് മിഷനുമറുപടിയായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗുണ്ടാനിയമത്തില്‍ പൊതുപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തില്ലെന്ന് ഉറപ്പു നല്‍കിയതോടെയാണ് അവസാനിച്ചത്.

Keywords: Kerala, Kannur, Strike, LDF, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post