കണ്ണൂര്‍: കടുത്ത പരിശോധനയ്ക്കിടയിലും കണ്ണൂര്‍ മാര്‍ക്കറ്റില്‍ പഴം പച്ചക്കറി വര്‍ഗങ്ങള്‍ക്ക് മേല്‍ കീടനാശിനി തളിക്കുന്നത് തുടരുന്നു. സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമായതിനെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നും ലോറികളിലെത്തുന്ന പഴങ്ങളും പച്ചക്കറികളും കേടാവാതിരിക്കാന്‍ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ തന്നെയാണ് കൊടുംവിഷമായ കീടനാശിനി സ് പ്രേ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പഴവര്‍ഗങ്ങള്‍ക്ക് കീടനാശിനി സ് പ്രേ ചെയ്യുന്നതിനിടെ ഒരുതൊഴിലാളി കുഴഞ്ഞുവീണു. തളിച്ചുകൊണ്ടിരുന്ന രാസലായനിയുടെ ഗന്ധം മൂക്കിലടിച്ചുകയറിയപ്പോഴാണ് തൊഴിലാളി മോഹാത്സ്യപ്പെട്ടുവീണത്. ബോധം നഷ്ടമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇയാള്‍ ഇപ്പോള്‍ചികിത്സയിലാണ്.
ഈപ്രശ്‌നത്തില്‍ മാര്‍ക്കറ്റിലെ കടയുടമകളും തൊഴിലാളികളും തമ്മിലുളള തര്‍ക്കം നിലനില്‍ക്കുകയാണ്. തങ്ങളെ മുതലാളിമാര്‍ നിര്‍ബന്ധിപ്പിച്ച് വിഷം തളിപ്പിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. കണ്ണൂര്‍ മാര്‍ക്കറ്റിലെത്തുന്ന മാങ്ങ ഉള്‍പ്പെടെയുളള പഴങ്ങളിലാണ് മാരകവിഷാംശമുളള രാസവസ്തുക്കള്‍ തളിക്കുന്നത്.
തമിഴ്‌നാട്ടില്‍നിന്നാണ് കേരളത്തിലേക്ക് വിഷാംശമായ ഈഥേല്‍ ക്‌ളോറൈഡ്, ഫോസ് ഫോണിക് ആസിഡ്, കാത്സ്യം കാര്‍ബൈഡ് തുടങ്ങിയവ തളിച്ച മാങ്ങയും മറ്റു പഴവര്‍ഗങ്ങളും കൊണ്ടുവരുന്നത്. കൃത്രിമമായി പഴുപ്പിക്കുന്ന മാങ്ങ തമിഴ് നാട്ടില്‍ നിന്ന് വ്യാപകമായി കേരളത്തിലേക്ക് കടത്തുന്നതായി പരിശോധനയില്‍ വ്യക്തമായിരുന്നു.മാങ്ങയ്ക്ക് പഴുത്ത നിറം നല്‍കാനാണ് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്.
ഉത്പാദകേന്ദ്രങ്ങളില്‍ നിന്ന് മാങ്ങകയറ്റി അയക്കുമ്പോള്‍ തന്നെ പൊടി രൂപത്തിലുളള രാസവസ്തുക്കള്‍ വിതറുന്നുണ്ട്. ഈ രാസവസ്തുക്കള്‍ മനുഷ്യന്റെ നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇതുകാരണം ഉറക്കക്കുറവ്, ഓര്‍മ്മക്കുറവ്, തലവേദന തുടങ്ങിയവ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മാരകകീടനാശിനികള്‍ തളിക്കുന്ന പഴവര്‍ഗങ്ങള്‍ക്കായി കഴിഞ്ഞ ദിവസം ജില്ലയിലെ കച്ചവടകേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ പരിശോധന നടത്തിയിരുന്നു. കീടനാശിനി തളിച്ചതെന്ന സംശയത്താല്‍ ചില കടകളില്‍ നിന്നും പിടിച്ചെടുത്ത സാമ്പിളുകള്‍ റീജ്യയണല്‍ ലബോട്ടറികളിലേക്ക് അയച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ഇത്തരംസൂചനകള്‍ കണ്ടാല്‍ ഭക്ഷ്യസുരക്ഷാവകുപ്പിനെ വിവരമറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: Kerala, Kannur, Market, Fruits, poison, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment