മട്ടന്നൂര്‍: നഗരത്തിലെ ജ്വല്ലറികളില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സ്ത്രീയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു. മുണ്ടേരിമൊട്ടസ്വദേശിനിയും കൂടാളിയില്‍ വാടകവീട്ടില്‍ താമസക്കാരിയുമായ നാല്‍പത്തിയഞ്ചുകാരിയെയാണ്കഴിഞ്ഞ ദിവസം മൂന്നുമണിക്ക് ബസ് സ്റ്റാന്‍ഡുപരിസരത്തു നിന്നും പിടികൂടിയത്.
കഴിഞ്ഞ ദിവസം ടൗണിലെ അഞ്ജലിസൗധം, ആമീന്‍ ജ്വല്ലറികളില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. വളവാങ്ങാനെത്തിയ സ്ത്രീ രണ്ടു ജ്വല്ലറികളിലും കയറി വാങ്ങാനൊരുങ്ങിയെങ്കിലും പണം തികഞ്ഞില്ലെന്ന് പറഞ്ഞ് പിന്നീട്‌വരാമെന്നു പറഞ്ഞ് പോവുകയായിരുന്നു. പിന്നീട് ജ്വല്ലറി ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ ആമീന്‍ ജ്വല്ലറിയില്‍ നിന്നും ഒരുപവന്റെയും അഞ്ജലിസൗധത്തില്‍ നിന്നും ഒന്നരപവന്റെയും വളകള്‍ മോഷണം പോയതായി മനസിലായി.
ജ്വല്ലറികളിലെ ക്യാമറ പരിശോധിച്ചപ്പോഴാണ് കവര്‍ച നടന്നതായി മനസിലായത്. കടയില്‍വന്നവരെകുറിച്ച് അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്ച ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഇവരെ കണ്ടെത്തുന്നത്. പോലിസെത്തി ചോദ്യം ചെയ്തപ്പോള്‍ വളകള്‍ മോഷ്ടിച്ചതാണെന്നും കണ്ണൂരിലെ ഒരുജ്വല്ലറിയില്‍ വില്‍പന നടത്തിയെന്നും ഇവര്‍ പറഞ്ഞു. രണ്ടുമാസം മുമ്പ് നഗരത്തിലെ രണ്ടു ജ്വല്ലറികളില്‍ നിന്നായി നാലുപവന്റെ വളയും രണ്ടുപവന്റെ വളയും മോഷണം പോയതായി പോലീസിന് പരാതി ലഭിച്ചിരുന്നു. പിടിയിലായ സ്ത്രീയെ മട്ടന്നൂര്‍ പോലീസ് കൂടുത ല്‍ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം ടൗണിലെ അഞ്ജലിസൗധം, ആമീന്‍ ജ്വല്ലറികളില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. വളവാങ്ങാനെത്തിയ സ്ത്രീ രണ്ടു ജ്വല്ലറികളിലും കയറി വാങ്ങാനൊരുങ്ങിയെങ്കിലും പണം തികഞ്ഞില്ലെന്ന് പറഞ്ഞ് പിന്നീട്‌വരാമെന്നു പറഞ്ഞ് പോവുകയായിരുന്നു. പിന്നീട് ജ്വല്ലറി ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ ആമീന്‍ ജ്വല്ലറിയില്‍ നിന്നും ഒരുപവന്റെയും അഞ്ജലിസൗധത്തില്‍ നിന്നും ഒന്നരപവന്റെയും വളകള്‍ മോഷണം പോയതായി മനസിലായി.
File Photo |
Keywords: Kannur, Kerala, Robbery, Jewellery, Police, Arrest, Lady, Camera, CCTV, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment