നാറാത്തെ കേസൊതുക്കാന്‍ കോണ്‍ഗ്രസിലെ തടിയന്‍ നേതാവ് ശ്രമിച്ചു: പി. ജയരാജന്‍

കണ്ണൂര്‍: കണ്ണൂരിലെ പോലീസ് തീവ്രവാദികള്‍ക്ക് പരവതാനിവിരിക്കുന്നവരാണെന്ന് സി.പി.എം. ജില്ലാസെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ  സി.പി.എം. കണ്ണൂര്‍താലൂക്ക് ഓഫീസിനുമുന്നില്‍ നടത്തിയ ഉപരോധസമരം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തിരുവഞ്ചൂരിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിലെ ഒരുതടിയന്‍ നേതാവ് നാറാത്തെ ആയുധപരിശീലനകേന്ദ്രത്തില്‍ നിന്നും 21 തീവ്രവാദികളെ പിടികൂടിയപ്പോള്‍ കേസൊതുക്കാന്‍ പോലീസില്‍ ഇടപെട്ടു. ഇതോടെ ആയുധപരിശീലനം നടത്തിയവരെ പച്ചപരവതാനി വിരിക്കുന്ന സമീപനമാണ് കണ്ണൂരിലെ ഐ.ജി. സ്വീകരിച്ചത്.

കോടതിയില്‍ ഷര്‍ട്ടിന്റെ ഇസ്തിരിപോലും ചുളിയാതെയാണ് തീവ്രവാദികളെ ഹാജരാക്കിയത്. അവരെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തൊട്ടില്ല. നാറാത്ത് നടന്നത് യോഗവ്യായാമപരിശീലനമാണെന്ന് ഇതിനുശേഷം തീവ്രവാദസംഘടനയുടെ ഒരു നേതാവ് പറഞ്ഞത്. സാധാരണയായി അതിരാവിലെയോ, വൈകുന്നേരങ്ങളിലോയാണ് യോഗപഠിക്കുന്നത്. നട്ടുച്ചായ്ക്കാരും യോഗപഠിക്കുന്നത് നമ്മിളതുവരെ കേട്ടിട്ടില്ല.

ബോംബും കത്തിയും പെട്രോള്‍ പുരട്ടിയ ഇഷ്ടികകഷ്ണങ്ങളും ആളെ വെടിവച്ചുപരിശീലിപ്പാന്‍ വേണ്ടി  തീര്‍ത്ത മരരൂപവും യോഗപഠിക്കാനായി നമ്മുടെ നാട്ടിലാരും യോഗപഠിക്കാന്‍ ഉപയോഗിക്കാറില്ല. തീവ്രവാദികളോട് മൃദുസമീപനം പുലര്‍ത്തുന്നവര്‍ നാടിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സി.പി.എം. പ്രവര്‍ത്തകരെ ഗുണ്ടാആക്ടില്‍ ഉള്‍പ്പെടുത്തി നാടുകടത്തുകയാണ്. കളളക്കേസില്‍ കുടുക്കിയ പ്രവര്‍ത്തകരെ മൃഗീയമായി മര്‍ദ്ദിക്കുന്നു.
Kannur, Kerala, P. Jayarajan, CPM, Narath, Case, DYFI, Oommen Chandy, Abdul Shukkoor Murder Case

അബ്ദുല്‍ ഷുക്കൂര്‍വധക്കേസില്‍ കണ്ണൂര്‍ ഡി.വൈ.എസ്.പി അറസ്റ്റു ചെയ്ത സുമേഷിനെ സിറ്റി പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി മലര്‍ത്തിക്കിടത്തി കണ്ണൂര്‍ ഡി.വൈ.എസ്.പി. മലദ്വാരത്തില്‍കമ്പികയറ്റി. അലറിക്കരഞ്ഞ സുമേഷിന്റെ വായയില്‍ ഒച്ച പുറത്തുവരാതിരിക്കാനായി തുണിതിരുകികയറ്റി. ഇതുകൂടാതെ തുണി വായയില്‍ നിന്നും പുറത്തെടുത്ത് മലദ്വാരത്തില്‍ കയറ്റിയ കമ്പി വായയിലും തിരുകികയറ്റി. ഇങ്ങനെ ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ക്കുമേല്‍ മര്‍ദ്ദനമുറകള്‍ അഴിച്ചുവിടുന്ന കാട്ടാളത്തമാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ചെയ്യുന്നതെന്നും ജയരാജന്‍ ആരോപിച്ചു. നാലാംദിവസം അഞ്ചരക്കണ്ടി ഏറിയാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധസമരം നടത്തിയത്. തളിപ്പറമ്പില്‍ എം.വി ഗോവിന്ദനും തലശേരിയില്‍ ഇ.പി ജയരാജനും ഉദ്ഘാടനം ചെയ്തു.

Keywords: Kannur, Kerala, P. Jayarajan, CPM, Narath, Case, DYFI, Oommen Chandy, Abdul Shukkoor Murder Case, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post