'മലബാര്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് അഴിമതി വിജിലന്‍സ് അന്വേഷിക്കണം'

കണ്ണൂര്‍: മലബാര്‍ എഡ്യുക്കഷണല്‍ ട്രസ്റ്റിന്റെ പേരില്‍ നടക്കുന്ന അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് അദ്ധ്യാപകരായ ഹരിദാസ് മൊകേരിയും പി.സുഖദേവനും ആവശ്യപ്പെട്ടു. എയ്ഡഡ് സ്‌കൂളുകള്‍ വിലയ്ക്കു വാങ്ങി ജോലി വാഗ്ദാനം ചെയ്ത് ഇല്ലാത്ത തസ്തികകളുടെ പേരില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന മാഫിയാ പ്രവര്‍ത്തനമാണ് ട്രസ്റ്റിന്റെ പേരില്‍
Vigilance raid
നടക്കുന്നത്.

വല്‍സന്‍ മഠത്തില്‍ മാനേജരായ ട്രസ്റ്റിന്റെ എല്ലാ സ്‌കൂളുകളിലും നിയമനം സംബന്ധിച്ച തര്‍ക്കങ്ങളും വിവാദങ്ങളും നിലവിലുണ്ട്. വയനാട്ടില്‍ നിന്ന് ആദിവാസികളെ കൊണ്ടുവന്ന് താമസിപ്പിച്ച് സ്‌കൂളില്‍ തസ്തിക സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം വിവാദമായതാണ്. വാരം യു.പി.സ്‌കൂളില്‍ പ്രതീക്ഷിത തസ്തികകളില്‍ നിയമനം നടത്തിയ ആറ് അദ്ധ്യാപികമാരെ മറികടന്ന് ഒഴിവു വന്ന സ്ഥിരം തസ്തികകളില്‍ മറ്റു രണ്ട് അദ്ധ്യാപികമാരെ നിയമിച്ചിരിക്കയാണ്. ഇതിന് നോര്‍ത്ത് എ.ഇ. ഒ. അംഗീകാരം നല്‍കിയതോടെ സീനിയര്‍ അദ്ധ്യാപികമാര്‍ മേലധികാരികള്‍ക്ക് പരാതി നല്‍കുകയായിരുന്നു.

ഇക്കാര്യത്തില്‍ ഗവ.സെക്രട്ടറിയുടെ ശക്തമായ താക്കീതോടെയുള്ള ഉത്തരവ് അവഗണിച്ച് എ.ഇ.ഒ. ഇറക്കിയ ഉത്തരവ് മാനേജരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. തന്നെയുമല്ല ഈ ഉത്തരവ് എ. ഇ.ഒ. പൊതു അവധിദിവസമായ ദുഃഖവെള്ളിയാഴ്ചയിലാണ് ഇറക്കിയത്. ഹാജര്‍ പട്ടികയില്‍ തിരുത്ത് വരുത്തിയത് വ്യക്തമാണെന്ന് കണ്ണൂര്‍ നോര്‍ത്ത് എ.ഇ.ഒ ഹൈക്കോടതിയെും ഗവണ്‍മെന്റ് സെക്രട്ടറിയെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഈ അഴിമതിയുമായി ബന്ധപ്പെട്ട് മാനേജര്‍ക്കെതിരെയും അന്നത്തെ ഹെഡ്മാസ്റ്റര്‍ക്കെതിരെയും എ. ഇ. ഒവിനെതിരെയും നടപടി വേണമെന്ന് അദ്ധ്യാപകര്‍ ആവശ്യപ്പെട്ടു.

Keywords: Kerala, Kannur, Malabar education, Vigilance, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post