കണ്ണൂര്‍: ലൈംഗികപീഡന കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ പ്രധാന കാരണം മൊഴികളിലെ അവ്യകതതയാണെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍. നായര്‍ പറഞ്ഞു. കണ്ണൂര്‍ പോലീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതില്‍ പോലീസിന്റെ പങ്ക്' എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീഡനങ്ങള്‍ക്കിരയാകുന്നവര്‍ക്ക് കൃത്യമായ കൗണ്‍സലിംഗ് നല്‍കണം. പീഡനത്തിനിരയാകുന്നവര്‍ക്ക് കൗണ്‍സലിംഗും നിയമാവബോധവും നല്‍കുന്നതിനായ ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും എസ്. പി ആവശ്യപ്പെട്ടു.
സ്ത്രീപീഡനങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമാണെന്ന് റിട്ടയേര്‍ഡ് പോലീസ് സൂപ്ര് എന്‍. സുഭാഷ് ബാബു പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെ വീട്ടില്‍ നിന്നായാലും പുറത്തുനിന്നായാലും നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അതിശക്തമാണ്.
സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തി കേസില്‍ ഉള്‍പ്പെടുന്നവരുടെ ലിസ്റ്റ് പോലീസ് സ്‌റ്റേഷനുകളില്‍ തയ്യാറാക്കണമെന്ന് എന്‍. സുഭാഷ് ബാബു പറഞ്ഞു. ഇപ്പോള്‍ മോഷണക്കേസില്‍ പ്രതികളാകുന്നവരുടെ ലിസ്റ്റ് സൂകഷിക്കുന്നുണ്ട്. ഗുാലിസ്റ്റും കേഡിലിസ്റ്റുമുണ്ട്. ഇതേതരത്തില്‍ സ്ത്രീ പീഡകരുടെ ലിസ്റ്റും തയ്യാറാക്കണം. ഇവര്‍ക്ക് സര്‍ക്കാര്‍ ജോലിയെങ്കിലും ലഭിക്കാതിരിക്കുന്ന അവസ്ഥയുണ്ടാക്കണം.

Keywords: Kerala, Kannur, Molestation, rape, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment