'എം.എല്‍.എയുടെ മകനും സംഘവും ജീവിക്കാന്‍ അനുവദിക്കുന്നില്ല'

കണ്ണൂര്‍: സ്വന്തം പറമ്പില്‍ പ്ലാവ് മുറിച്ചതിന് സി. കൃഷ്ണന്‍ എം. എല്‍. എയുടെ മകന്റെ നേതൃത്വത്തിലുളള ഡി.വൈ. എഫ്. ഐക്കാര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെളളൂരുംകുടുംബവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Bhaskaranവളരെ ശോച്യാവസ്ഥയിലുളള ഒരുപഴയവീട്ടിലാണ് ഇപ്പോള്‍ താമസം. മഴക്കാലംവരുന്നതിനു മുമ്പ് അറ്റക്കുറ്റപ്പണി നടത്താനായി പറമ്പിലുളള പ്രായംചെന്ന ഒരുപ്ലാവ് ആറായിരം രൂപയ്ക്കു വിറ്റിരുന്നു. ഇതുമുറിച്ചുമാറ്റുമ്പോള്‍ ഒരുസംഘം ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകരെത്തി തടയുകയും ആസമയം വീട്ടിലുണ്ടായിരുന്ന ഭാര്യയെ അസഭ്യം പറയുകയും ചെയ്തു.പരിസ്ഥിതി പ്രവര്‍ത്തകന്റെ മുഖംമൂടി അഴിഞ്ഞുവീണെന്ന് പോസ്റ്ററുകള്‍ പതിച്ചും പത്രങ്ങളില്‍ വാര്‍ത്തകൊടുത്തും തന്നെ അപമാനിക്കുകയാണെന്നും നിരന്തരഭീഷണികൊണ്ട് വെളളൂരില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണുളളതെന്നും ഭാസ്‌കരന്‍ പറഞ്ഞു.

മകന്റെ നേതൃത്വത്തില്‍ നടത്തുന്ന വ്യക്തിഹത്യയെ കുറിച്ച് എം.എല്‍. എയോട് പരാതിപ്പെട്ടപ്പോള്‍ അന്വേഷിക്കാമെന്ന് പറഞ്ഞ സി.കൃഷ്ണന്‍ എം.എല്‍. എ പിന്നീട് മറ്റൊരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ ന്യായീകരിക്കുകയാണ് ചെയ്തതത്.പറമ്പിലെ മരങ്ങള്‍ മുഴുവന്‍വെട്ടിനിരത്തിയെന്നും കുന്നിടിച്ച് മണ്ണിറക്കിയെന്നുമുളള വ്യാജ പ്രചാരണങ്ങള്‍ താന്‍ നേതൃത്വം നല്‍കുന്ന പരിസ്ഥിതി സമരങ്ങളെ ദുര്‍ബലപ്പെടുത്താനാണെന്ന് ഭാസ്‌കരന്‍ പറഞ്ഞു.

സ്വന്തം ആവശ്യങ്ങള്‍ക്കായി വീട്ടുപറമ്പിലെ മരങ്ങള്‍ മുറിക്കരുതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും പ്രകൃതിയെ ദോഷകരമായിബാധിക്കാത്ത വിധത്തില്‍ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുകയെന്നതാണ് പരിസ്ഥിതി സമിതിയുടെ മുദ്രാവാക്യമെന്നും മനുഷ്യാവകാശ പരിസ്ഥിതികൂട്ടായ്മ പ്രവര്‍ത്തകന്‍ ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു.

ഒരാള്‍പരിസ്ഥിതി പ്രവര്‍ത്തകനാണ് എന്നതും പൊതുസ്ഥലങ്ങളിലെ മരംവെട്ട്, വയല്‍ നികത്തല്‍, കണ്ടല്‍ നശീകരണം, കുന്നിടിക്കല്‍ തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നുവെന്നതും അയാളുടെ വ്യക്തിപരമായ ആവശ്യത്തിന് പറമ്പിലെ മരം മുറിക്കുന്നതിനെ എതിര്‍ക്കാന്‍ കാരണമല്ല. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ്, വ്യക്തിവൈരാഗ്യം കൊണ്ടല്ല എതിരിടേണ്ടത്.

ഭാസ്‌കരന്റെ പ്രവര്‍ത്തനങ്ങള്‍ ഭൂമാഫിയക്കും ചില സ്ഥാപിത താത്പര്യക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതു കൊണ്ടാണ് നാട്ടുകാരെന്ന നാട്യത്തില്‍ ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ അപവാദപ്രചരണം നടത്തുന്നതെന്നും ഡോ. ഡി.സുരേന്ദ്രനാഥ് പറഞ്ഞു. ഭാസ്‌കരന്റെഭാര്യമിനി, മകന്‍ അഭിജിത്ത്, പരിസ്ഥിതി പ്രവര്‍ത്തകരായ കെ.രാമചന്ദ്രന്‍, അത്തായി ബാലകൃഷ്ണന്‍, ഹരി ചക്കരക്കല്‍, അഡ്വ. വിനോദ് പയ്യട എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, MLA, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post