കണ്ണൂര്‍: ആന്ധ്രാപ്രദേശില്‍ നിന്ന് വില്‍പനയ്ക്കായി കൊണ്ടുവന്ന ആറുകിലോ കഞ്ചാവുമായി വില്‍പനക്കാരന്‍ പിടിയില്‍. തലശേരി ചാലില്‍ സ്വദേശി വലിയകത്ത് ബഷീറിനെ(42)യാണ് കണ്ണൂര്‍ എക് സൈസ് അസി. കമ്മിഷണര്‍ വി.വി. സുരേന്ദ്രന്റെ നേതൃത്വത്തിലുളള സംഘം വ്യാഴാഴ്ച രാവിലെ അറസ്റ്റു ചെയ്തതത്.
കഞ്ചാവുമായി ഇയാള്‍ പയ്യാമ്പലത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്കാണ് ഇയാളെ അറസ്റ്റു ചെയ്തതത്. മൂന്നുപൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതിനു രണ്ടുലക്ഷത്തോളം രൂപ വിലവരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ബഷീര്‍ സഞ്ചരിച്ച കെ.എല്‍. 13 ടി. 6781 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഞ്ചാവ് വില്‍പന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് സൂചനലഭിച്ചതിനെ തുടര്‍ന്ന് ബഷീറിന്റെ നീക്കങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. ആന്ധ്രയില്‍ നിന്നും കിലോകണക്കിന് കഞ്ചാവ് വാങ്ങിയശേഷം കണ്ണൂരിലെത്തിച്ച് ചെറുകിട കച്ചവര്‍ക്കാര്‍ക്ക് വില്‍പന നടത്തിവരികയായിരുന്നു ഇയാള്‍.
ആന്ധ്രയില്‍ നേരിട്ട് ചെന്ന് കഞ്ചാവ് വാങ്ങി ട്രെയിന്‍മാര്‍ഗമാണ് കണ്ണൂരിലെത്തിക്കുന്നത്. വ്യാഴാഴ്ച പുലര്‍ചെ കഞ്ചാവുമായി എത്തുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു. അറസ്റ്റിലായ ബഷീറിനെ വടകര നാര്‍ക്കോട്ടിക് കോടതി റിമാന്‍ഡ് ചെയ്തു.
അന്വേഷണത്തില്‍ എക്‌സൈസ് അസി. കമ്മിഷണര്‍ വി.വി. സുരേന്ദ്രന്‍, സി.ഐ. കെ. രാഗേഷ്, ഇന്‍സ് പെക്ടര്‍ കെ.കെ. സുരേഷ്, പ്രിവന്റിംഗ് ഓഫീസര്‍മാരായ കെ.വി. ഗിരീഷ്, ജയപ്രകാശ്, ദേവസ്യ, അസി. എക്‌സൈസ് ഇന്‍സ് പെക്ടര്‍ ആനന്ദ്കുമാര്‍, സിവില്‍ ഓഫീസര്‍മാരായ അബ്ദുല്‍ ബഷീര്‍ ചാക്കണ്ടി, കെ.വി റാഫി, സതീഷ്, നിഷാദ്, എം.കെ. സന്തോഷ്, നാസര്‍, ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, Ganja, Kerala, Arrested, Man arrested with 6 Kg ganja, Police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment