കണ്ണൂര്‍: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാഹചര്യമൊരുക്കുന്നത് സി. പി. എമ്മും പൊലീസും ഭരണകൂടവുമാണെന്ന് ബി.ജെ.പി.സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ നാറാത്ത് പരിശീലന കേന്ദ്രത്തിലേയ്ക്ക് ബി.ജെ.പി.നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാറാത്ത് ആയുധ പരിശീലന കേന്ദ്രത്തിന് നേതൃത്വം നല്‍കിയ തണല്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സി.പി.എം.നേതാവാണ്. തീവ്രവാദത്തിനെതിരെ പ്രതികരിക്കാനെത്തിയ ബി. ജെ.പി. പ്രവര്‍ത്തകരെ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസിന്റെ നടപടി അപലപനീയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഭീകരപരിശീലനം പാണക്കാട്ട് നടത്തിയാലും ബി.ജെ.പി.അവിടേയ്ക്ക് മാര്‍ച്ച് നടത്തും. നാറാത്ത് പൊലീസ് റെയ്ഡ് നടത്തി നാല്‍പ്പത്തിയെട്ടു മണിക്കൂറിനകം കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ ഇടപെടല്‍ നടന്നിട്ടുണ്ട്. ഇതിനു പിന്നില്‍ കെ. സുധാകരന്‍ എം.പിയാണ്. അന്‍വാറുശ്ശേരിയിലേയ്ക്കും മഞ്ചേരി ഗ്രീന്‍വാലിയിലേയ്ക്കും മാര്‍ച്ച് നടത്തിയ ഏക സംഘടന ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.രഞ്ചിത്ത് അദ്ധ്യക്ഷത വഹിച്ചു.
മാര്‍ച്ച് ആരംഭിച്ചപ്പോള്‍ത്തന്നെ കമ്പില്‍ റൂട്ടില്‍ വാഹനഗതാഗതം നിലച്ചിരുന്നു. മയ്യില്‍ ഭാഗത്തേയ്ക്കുള്ള ബസുകള്‍ സ്‌റ്റെപ് റോഡ്, ചേലേരി വഴിയും തിരിച്ചുവിട്ടു. കടകള്‍ പൊലീസ് കാലത്തു തന്നെ അടപ്പിച്ചിരുന്നു. മാര്‍ച്ച് കാണാനെത്തിയവരെയും മാറ്റിനിറുത്തി. അതിനിടെ മാര്‍ച്ച് നാറാത്ത് ടൗണിലെത്തിയാല്‍ തടയുന്നതിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. പൊലീസ് മാര്‍ച്ച് കമ്പില്‍ വച്ചുതന്നെ തടഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.

Keywords: Kerala, Kannur, K. Surendran, BJP, CPM Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment