ജെ.സി.ബി ഉടമ തൂങ്ങിമരിച്ച നിലയില്‍


Hang death
കാടാച്ചിറ: ജെ.സി.ബി ഉടമയായ യുവാവിനെ വീടിനടുത്തുളള വഴിയോര വിശ്രമകേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍. ചാല പനോന്നേരിയിലെ ചിരിയോത്ത് പ്രകാശനെ(48) യാണ് മരിച്ച കണ്ടെത്തിയത്. സ്വന്തമായി ജെ.സി.ബിയുളള പ്രകാശന്‍ നേരത്തെ രണ്ട് ടിപ്പര്‍ ലോറി വാടകയ്‌ക്കെടുത്ത് മണ്ണെടുക്കവെ ലോറികള്‍ പൊലിസ് പിടികൂടിയിരുന്നു. പിഴ അടച്ച് ലോറി വീണ്ടെടുക്കാന്‍ ഉടമകള്‍ പ്രകാശനെ നിര്‍ബന്ധിച്ചതായി പറയുന്നു.

സാമ്പത്തിക ബാധ്യതയാല്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചുവരികയാണത്രെ പ്രകാശന്‍. ഇതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ വഴിയോര വിശ്രമകേന്ദ്രത്തിലെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണന്‍ മാധവി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഗൗരി. മക്കള്‍: ശ്രേയ, ഗോകുല്‍.

Keywords: Kerala, Kannur, JCB, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post