പരിയാരം ഹൗസ് സര്‍ജന്‍മാരുടെ സമരം അവസാനിച്ചു

Pariyaram Medical College, Strike, MBBS, Students, House surgeons strike ends, Malayalam newsപരിയാരം: സ്‌റ്റൈപ്പന്റ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ പി.ജി വിദ്യര്‍ത്ഥികളും ഹൗസ്‌സര്‍ജന്മാരും നടത്തിവന്നിരുന്ന സമരം അവസാനിച്ചു. ബുധനാഴ്ച മെഡിക്കല്‍ കോളേജ് ഭരണ സമിതി ചെയര്‍മാന്‍ എം.വി. ജയരാജന്‍, ഡയരക്ടര്‍ബോര്‍ഡ് അംഗം കെ.പി ജയബാലന്‍, അക്കാ
ദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയരക്ടര്‍ കെ.രവി, പ്രിന്‍സിപ്പാള്‍ഡോ.ബി രാധാകൃഷ്ണന്‍ എന്നിവരുമായി പി.ജി അസോസിയേഷന്‍, ഹൗസ്‌സര്‍ജന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് 20ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍ന്നത്.

നേരത്തെ,സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ ടി.വി രാജേഷ് മെഡിക്കല്‍കോളേജ് ഭരണസമിതി ചെയര്‍മാനുമായി സംസാരിച്ചിരുന്നു. വര്‍ദ്ധനവ് വരുത്തിയ പ്രകാരം ഒന്നും രണ്ടും മൂന്നും വര്‍ഷ പി.ജി വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്റ് യഥാക്രമം 24200,25200,26200 എന്നിങ്ങനെയാണ്.
എം.ബി.ബി.എസ് ഹൗസ്‌സര്‍ജന്മാരുടെ സ്‌റ്റൈപ്പന്റ് 10750 രൂപയായും വര്‍ദ്ധിപ്പിച്ചു. ആശുപത്രി പ്രവര്‍ത്തനം സുഗമമാക്കാന്‍ പി.ജി ഡോക്ടര്‍മാരും ഹൗസ്‌സര്‍ജന്മാരും ഇനിമുതല്‍ പൂര്‍ണ്ണമായും ആശുപത്രിപ്രവര്‍ത്തനവുമായി സഹകരിക്കുമെന്ന് പി.ജിഹൗസ് സര്‍ജന്‍സ്
അസോസിയേഷനും ഉറപ്പുനല്‍കി.

Keywords: Pariyaram Medical College, Strike, MBBS, Students, House surgeons strike ends, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post