വീട്ടില്‍ നിന്നും പണം കവര്‍ന്നു

പെരളശേരി: പൂട്ടിയിട്ടവീട്ടില്‍ നിന്നും പണം കവര്‍ന്നു. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് കോട്ടത്തെ ചിങ്ങക്കുടിയില്‍ അളകനന്ദയിലെ എന്‍.വി അജയകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍
Robbery
ജോലിക്ക് പോയ സമയം വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കളളത്താക്കോലിട്ട് തുറന്ന് അകത്തു കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയില്‍വച്ച 1500 രൂപ കവരുകയായിരുന്നു. അലമാരകള്‍ക്കിടയിലെ വസ്ത്രങ്ങള്‍ക്കിടയില്‍ പത്തുപവനും അയ്യായിരം രൂപയും സൂക്ഷിച്ചിരുന്നുവെങ്കിലും അതു നഷ്ടപ്പെട്ടിട്ടില്ല. അഞ്ചരക്കണ്ടി പി. എച്ച്.സിയില്‍ ഗ്രേഡ് 2 ജീവനക്കാരനാണ് അജയകുമാര്‍.

അടുത്തവീട്ടില്‍ താമസിക്കുന്ന ബന്ധുക്കള്‍ വാതില്‍തുറന്നുകിടക്കുന്നത് കണ്ടപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെടുന്നത്. അജയകുമാറിന്റെ പരാതിയില്‍ ചക്കരക്കല്‍ പൊലീസ് കേസെടുത്തു.

Keywords: Kerala, Perlasheri, House, Robbery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post