നേതാവിനെതിരെ പോസ്റ്റര്‍ പ്രചരണം: 3 പ്രവര്‍ത്തകരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

കണ്ണൂര്‍: മഹിളാ കോണ്‍ഗ്‌റസ് നേതാവും മുപ്പതു വര്‍ഷമായി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയുമായ കുറുമാത്തൂരിലെ ടി. സരസ്വതിയെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ പോസ്റ്റര്‍ പ്രചരണവും വാര്‍ത്താസമ്മേളനവും നടത്തിയതിന് പ്രവര്‍ത്തകരായ പി .വി അമേഷ്, ടി. പി മുഹമ്മദ്, കെ. മനീഷ് എന്നിവരെ അന്വേഷണവിധേയമായി കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു.
DCC President K. Surendran
K. Surendran


സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ വ്യക്തിഹത്യ നടത്തിയതിന് സരസ്വതി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഭാസ്‌കരന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച അന്വേഷണത്തിന് ഡി സി സി ഭാരവാഹികളായ വി .എന്‍ എരിപുരം, എം.പി ഉണ്ണികൃഷ്ണന്‍ എന്നിവരെ ചുമതലപ്പെടുത്തിയത്. ഇവര്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Keywords: Kerala, Kannur, Poster, Mahila congress, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post