കണ്ണൂര്‍: വ്യവസായി എം. എ യൂസഫലിക്കെതിരെ സി. പി.എം എര്‍ണാകുളം ജില്ലാകമ്മിറ്റി സ്വീകരിച്ച നിലപാട് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണോയെന്ന കാര്യം സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന് കെ. പി. സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വരുന്നതു നിരുത്സാഹപ്പെടുത്തുന്ന നടപടിയാണ് സി.പി.എമ്മിലെ ഒരുവിഭാഗം സ്വീകരിക്കുന്നത്. ഈ നിലപാട് അവര്‍ പുന: പരിശോധിക്കണമെന്നും യൂസഫലിയുടെ പിന്‍മാറ്റത്തെകുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല
ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ.ബാലകൃഷ്ണപ്പിളള മുഖ്യമന്ത്രിക്കു കത്തു നല്‍കിയതിനെ കുറിച്ചു പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം മറുപടി പറയും.
കേരള വികസനയാത്രയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ലഭിച്ച നിവേദനങ്ങള്‍ അടിസ്ഥാനമാക്കി വികസനസമിതി കണ്‍വീനര്‍ പി. എം സുരേഷ് ബാബു തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് രാവിലെ സെക്രട്ടറിയേറ്റിലെത്തി തന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.കേരളത്തിന്റെ വികസനം സംബന്ധിച്ച സമഗ്രമായ രൂപരേഖയാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Kerala, Kannur,Ramesh Chenithala, M.A Yusuf Ali, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment